Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 3:16 pm

Menu

Published on April 7, 2017 at 12:16 pm

ഭസ്മം നെറ്റിയിൽ തൊട്ടാൽ…!!

significance-of-applying-vibhuti

ആദ്ധ്യാത്മിക നിഷ്ഠയുള്ളവരും മറ്റ് ഭക്തജനങ്ങളും സാധാരണയായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ഭസ്മം. ശിവക്ഷേത്രങ്ങൾ, സുബ്രഹ്മണ്യക്ഷേത്രങ്ങൾ അയ്യപ്പക്ഷേത്രങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ഭസ്മം ഉപയോഗിച്ചുവരുന്നത്. ദുഷ്ടശക്തികളിൽ നിന്നും ഭസ്മം നമ്മെ രക്ഷിക്കും എന്നാണ് വിശ്വാസം. ശാന്തി ഭസ്മം, പൌഷ്ടികഭസ്മം, കാമഭസ്മം എന്നിങ്ങനെ മൂന്ന് തരത്തിലാണ് ഭസ്മം ഉള്ളത്. പണ്ടുകാലത്ത് ഒരുനുള്ളു ഭസ്മം നെറ്റിയില്‍ ചാര്‍ത്തിയിട്ടേ പഴമക്കാര്‍ പ്രാര്‍ത്ഥനയ്ക്ക് ഇരിക്കുമായിരുന്നുള്ളൂ.കുളിയും തേവാരവുമെന്ന പോലെ ഭസ്മധാരണവും നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു അന്ന്. ഭസ്മം തൊട്ടാൽ പല ഗുണങ്ങളാണ് ഉള്ളത്. പലർക്കും അതിനെകുറിച്ച് വലിയ അറിവൊന്നും ഇല്ല.

basma2

ഭസ്മം ആയുർവേദ മരുന്നായി ഉപയോഗിച്ച് വരുന്നുണ്ട്. ശരീത്തിലെ അനാവശ്യ ജലാംശത്തെ വലിച്ചെടുക്കാൻ ഇത് സഹായിക്കുന്നു.നെഞ്ച് ,കൈ ,ചിലർ ശരീരം മുഴുവനും ഭസ്മം പുരട്ടാറുണ്ട്. ചൈനീസ് അക്യുപ്രഷർ പ്രകാരം നെറ്റിയിൽ ഞരമ്പിൻറെ ഒരു പ്രധാന ഭാഗം ഉണ്ട്. ഇവിടെ ഭസ്മം തൊടുന്നതും മസ്സാജ് ചെയ്യുന്നതും തലവേദന ശമിക്കാൻ സഹായിക്കും. ഭസ്മം ശരീരത്തിൽ പുരട്ടുമ്പോൾ ഊർജ്ജത്തിന്റെ കവാടങ്ങൾ അടയാതെ ഇരിക്കും.ഇത് ശരീരത്തിലെ ഏഴു ചക്രങ്ങളെയും സജ്ജമാക്കി ആരോഗ്യം പ്രദാനം ചെയ്യാൻ സഹായിക്കും.

basma3

നെഗറ്റിവ് ചിന്തകളുടെ രൂപത്തിൽ നെഗറ്റിവ് എനർജി നിങ്ങളുടെ ശരീരത്തിൽ കടക്കാൻ കാരണമാകുന്നു. എന്നാൽ ഭസ്മം പുരട്ടുകയാണെങ്കിൽ അത് നെഗറ്റീവ് എനർജി ശരീരത്തിൽ കടക്കുന്നത് തടയാൻ സഹായിക്കുന്നു.ഭസ്മം നനച്ചു തേയ്ക്കുന്നതിലൂടെ ശരീര ഊഷ്മാവ് താഴുന്നതുകാരണം പനി പിടിപെടുന്നവരുടെ നെറ്റിയില്‍ നനച്ച ഭസ്മം ഇട്ടാല്‍ പനി കുറയുന്നതായി കണ്ടുവരാറുണ്ട്. നെറുകയിൽ ഭസ്മം തൊട്ടാൽ അവിടുത്തെ നീര്‍ക്കെട്ട് മുഴുവന്‍ അത് വലിച്ചെടുത്തു നീക്കം ചെയ്യും. ശരീരത്തിലെ എഴുപത്തിരണ്ടായിരം നാഡികളും ഒത്തുചേരുന്ന മര്‍മ്മസ്ഥാനമാണ് മനുഷ്യശരീരത്തിലെ കാതുകള്‍. ഓരോ നാഡികളിലും നീര്‍ക്കെട്ടും കൊഴുപ്പുകെട്ടും ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്.ഇവിടെ ഭസ്മം തൊടുന്നത് നല്ലതാണ്,

basma6

പിൻകഴുത്തിൽ നീരിറക്കത്തിനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഇവിടെ ഭസ്മം പൂശുന്നത് നല്ലതാണ്. ഭസ്മം എവിടെ ധരിച്ചാലും അതാതു സ്ഥലങ്ങളിലെ അമിതമായ ഈര്‍പ്പത്തെ വലിച്ചെടുക്കുന്നതാണ്. ശിരോമദ്ധ്യത്തിലും നെറ്റിയിലും ഭസ്മം ധരിച്ചാല്‍ ആലസ്യമകലുകയും കഴുത്തിലും കൈകളിലും മാറിടത്തിലും ധരിച്ചാല്‍ പാപവിമുക്തി കിട്ടുകയും ചെയ്യും. സര്‍വാംഗ ഭസ്മധാരണംകൊണ്ട് നൂറു ജന്മങ്ങളിലെ പാപങ്ങള്‍ നശിക്കുമെന്നാണ് വിശ്വാസം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News