Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2026 7:24 pm

Menu

Published on February 9, 2015 at 5:37 pm

നിങ്ങൾ വാട്സ് ആപ്പിന് അടിമയാണോ എന്നറിയാൻ?

signs-you-are-addicted-to-whatsapp

മൊബൈല്‍ സാങ്കേതിക വിദ്യയില്‍ ഇന്ന് വളരെയധികം ഉപയോഗിക്കപ്പെടുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്ട്‌സ് ആപ്പ്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ മാത്രമേ വാട്‌സ് ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുകയുള്ളൂ. ഐഒഎസ്, ആന്‍ഡ്രോയിഡ്, ബ്ലാക്ക്‌ബെറി, നോക്കിയ, സിബിയന്‍ തുടങ്ങിയ മിക്ക ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും വാട്‌സ് ആപ്പ് ലഭ്യമാണ്.ഉപയോക്താവിന്റെ ചിത്രങ്ങളും വീഡിയോകളും ശബ്ദ സന്ദേശങ്ങളും ലേഖനസന്ദേശവും വാട്‌സ് ആപ്പ് വഴി അയയ്ക്കാനാവും എന്നതാണ് ഇതിന്റെ പ്രത്യേകത. വാട്‌സ് ആപ്പ് ഉപയോഗിക്കുമ്പോള്‍ അതിന്റെ വരും വരായ്മകളെ കുറിച്ച് പൂർണ്ണമായ ബോധം ഉണ്ടായിരിക്കണം.

Signs You are Addicted to Whatsapp0

ഇന്ന് മിക്കയാളുകളും കൂടുതൽ സമയവും വാട്സ് ആപ്പിൽ തന്നെയാണ്. കുടുംബ ബന്ധങ്ങളിലേക്ക് വാട്സ് ആപ്പ് നുഴഞ്ഞുകയറ്റം നടത്തിയാല്‍ ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്നുറപ്പാണ്. ഡൈനിങ് ടേബിളിലും ബെഡ്ഡിലും വരെ വാട്സ് ആപ്പ് നിങ്ങളെ അനുഗമിക്കുന്നുണ്ടെങ്കില്‍ ഓര്‍ക്കുക, നിങ്ങള്‍ അതിന് അടിമകളായിക്കഴിഞ്ഞു. വിശാലമായി ചിന്തിക്കാനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ഇത് തടസ്സമാകും. അലസത, മടി, അനാരോഗ്യകരമായ ജീവിത ശൈലി എന്നിവയ്ക്കു വരെ വാട്സ് ആപ്പ് അഡിക്ഷന്‍ കാരണമാകാം. വാട്സ് ആപ്പ് കൂടുതലായി ഉപയോഗിക്കുന്നവരിൽ ‘വാട്സാപ്പിറ്റിസ്'(കൈത്തണ്ടയിലും വിരലിന്റെ അറ്റത്തും വേദന) എന്ന രോഗം പിടിപെടാൻ സാധ്യത കൂടുതലാണ്. ഈ ലക്ഷണങ്ങളുണ്ടെങ്കിൽ നിങ്ങൾ വാട്സ് ആപ്പിന് അടിമയായി എന്ന് കണക്കാക്കാം.

Signs You are Addicted to Whatsapp2

1. വാട്സ് ആപ്പിൽ നിങ്ങൾ സന്ദേശം അയച്ചു കഴിഞ്ഞാൽ അതിൻറെ മറുപടി സന്ദേശം വന്നോ എന്ന് പരിശോധി ക്കാറുണ്ടോ?
2.എല്ലാവരുടേയും സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ തുടര്‍ച്ചയായി ടാബ് ചെയ്യാന്‍ ശ്രമിക്കാറുണ്ടോ?
3.ഡ്രൈവ് ചെയ്യുമ്പോഴും, ഭക്ഷണം കഴിക്കുമ്പോഴും, ഉറങ്ങുമ്പോഴും, ജോലി ചെയ്യുമ്പോഴും വാട്സ് ആപ്പ് സന്ദേശങ്ങൾ വന്നാൽ അതിന് ഉടൻ തന്നെ മറുപടി അയയ്ക്കാനുള്ള വ്യഗ്രത ഉണ്ടാകാറുണ്ടോ?

Signs You are Addicted to Whatsapp4

4.വാട്സ്ആപ്പ് റിങ്ങുകൾ വരുമ്പോൾ അത് പരിശോധിക്കാതിരിക്കാൻ കഴിയാതിരിക്കാറുണ്ടോ?
5.രാത്രിയിൽ ഉണരുമ്പോൾ വാട്സ്ആപ്പ് സന്ദേശങ്ങൾ പരിശോധിക്കാനുള്ള തിടുക്കമുണ്ടാകാറുണ്ടോ?
6.നിങ്ങളുടെ ഫോണിലെ വാട്സ് ആപ്പ് സുഹൃത്തുക്കൾ എപ്പോഴാണ് അവസാനമായി ഓണ്‍ലൈനില്‍ ഉണ്ടായിരുന്നതെന്ന് പരിശോധിക്കാറുണ്ടോ?

Signs You are Addicted to Whatsapp5

7.നിങ്ങളുടെ സ്റ്റാറ്റസും, ഡിസ്‌പ്ലേ ചിത്രങ്ങളും രണ്ടു ദിവസങ്ങൾ കൂടുമ്പോൾ മാറ്റാറുണ്ടോ?
8.ബ്രോഡ്കാസ്റ്റ് മെസേജ് ഉപയോഗിച്ച് നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍ക്ക് മുഴുവനായി തമാശകളോ, ചിത്രങ്ങളോ പങ്കിടാറുണ്ടോ?

Signs You are Addicted to Whatsapp5

9.സുഹൃത്തുക്കളുമായി പിണങ്ങിയ ശേഷം തുടര്‍ച്ചയായി അവര്‍ സന്ദേശങ്ങള്‍ അയച്ചോ എന്നും, പിങ് ചെയ്‌തോ എന്നും പരിശോധിക്കാറുണ്ടോ?
10.വാട്ട്‌സ്ആപിലെ നിങ്ങളുടെ സുഹൃത്തുക്കളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ ദിവസവും നോക്കാറുണ്ടോ?

ഇതിനെല്ലാം മറുപടി ‘അതെ’യെന്നാണെങ്കിൽ തീർച്ചയായും നിങ്ങൾ വാട്സ് ആപ്പിന് അടിമയായിക്കഴിഞ്ഞു എന്നുറപ്പിക്കാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News