Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രണയമെന്ന വികാരം ജീവിതത്തില്‍ തോന്നാത്തവര്‍ ആരുമുണ്ടാകില്ലെന്നു തന്നെ പറയാം. എപ്പോള്‍ എങ്ങനെ പ്രണയത്തിലാകും എന്നതിനെ കുറിച്ച് ആര്‍ക്കും മുന്‍കുട്ടി പറയാനാകില്ല.പ്രണയം ആരംഭിക്കുന്നത് പലപ്പോഴും നിങ്ങള്‍ പോലുമറിയാതെയായിരിക്കും.വീട്ടില്‍ ചെലവഴിക്കുന്നതിനേക്കാള്‍ സമയം ഓഫിസില്‍ ചെലവഴിക്കുന്നവരാണ് മിക്കവരും.അതുകൊണ്ട് തന്നെ ഓഫിസുകളില്‍ ഉണ്ടാകാറുള്ള സൗഹൃദം സഹപ്രവര്‍ത്തകരുമായുള്ള പ്രണയത്തിന് വഴിയൊരുക്കാം. നിങ്ങള്‍ക്ക് അത്തരത്തിലൊരു ബന്ധമുണ്ടോയെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ചില മാർഗ്ഗങ്ങളാണ്…
നിങ്ങള്‍ സഹപ്രവര്‍ത്തക അല്ലെങ്കിൽ സഹപ്രവര്‍ത്തകനുമായി പ്രണയത്തിലാണ് എന്നതിന്‍റെ സൂചനയാണ് അയാളെ സംബന്ധിച്ച ചെറിയ കാര്യങ്ങള്‍ വരെ ഓര്‍മ്മയിലുണ്ടാവുക എന്നത്.
നിങ്ങള്‍ ഇഷ്ടപ്പെടുന്നയാളുടെ ജന്മദിനം ഓര്‍മ്മിച്ചിരിക്കുന്നുവെങ്കില്‍ അത് പ്രണയത്തിന്‍റെ സൂചനയാണ്. സുഹൃത്തിന് ആശംസാകാര്‍ഡോ, കേക്കോ, സമ്മാനങ്ങളോ നല്കുകയും ചെയ്യുന്നതും ഇതിന്‍റെ സൂചനയാണ്.
ഓഫിസ് ജോലികളില്‍ പല സഹായങ്ങളും ചെയ്ത് കൊടുക്കാന്‍ നിങ്ങള്‍ തയ്യാറാകും. പലപ്പോഴും ചെയ്യാവുന്നതിനും അപ്പുറത്തുള്ള സഹായങ്ങള്‍ നിങ്ങള്‍ ചെയ്ത് കൊടുക്കും.
ഓഫിസ് സമയത്തിന് ശേഷവും ആഴ്ചാവസാനത്തെ അവധി ദിനങ്ങളിലും ഒരുമിച്ചിരിക്കാനുള്ള ആഗ്രഹം മനസില്‍ രൂപപ്പെടും. മെസേജ്, ഫോണ്‍ കോള്‍, സോഷ്യല്‍ നെറ്റ്‍വര്‍ക്കുകള്‍ വഴിയുള്ള ചാറ്റിങ്ങ് എന്നിവയൊക്കെ വഴി സാമീപ്യത്തിന് ശ്രമിക്കും.
തിരക്കിനിടയിലും, സമ്മര്‍ദ്ധം നിറഞ്ഞ ജോലി സാഹചര്യത്തിലും താല്പര്യമുള്ളയാളെ കണ്ടാല്‍ ഒരു ചിരി സമ്മാനിക്കാന്‍ നിങ്ങള്‍ മടിക്കില്ല. ഇത് പതിവില്ലാത്തതായിരിക്കും . ഇതിന് പുറമേ അയാളുടെ അല്ലെങ്കില്‍ അവളുടെ കഴിവിനെ പ്രശംസിക്കാനും, വസ്ത്രധാരണത്തെ പുകഴ്ത്താനും നിങ്ങള്‍ പ്രത്യേക ശ്രദ്ധ കാണിക്കുകയും ചെയ്യും.
ഓഫിസില്‍ ഒരാളോട് മാത്രം മൃദുസമീപനം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് ഒരു സൂചനയാണ്. നിങ്ങള്‍ക്ക് താല്പര്യമുള്ളയാള്‍ മറ്റുള്ളവരുമായി സംസാരിക്കുന്നത് പലപ്പോഴും നിങ്ങളില്‍ അസൂയയുണ്ടാക്കും.
നിങ്ങളുടെ സഹപ്രവര്‍ത്തകന്‍ അല്ലെങ്കില്‍ സഹപ്രവര്‍ത്തകയെപ്പറ്റി കിട്ടാവുന്നിടത്തോളം വിവരങ്ങള്‍ ശേഖരിക്കാനുള്ള പ്രവണത നിങ്ങള്‍ കാണിക്കും. മറ്റ് സഹപ്രവര്‍ത്തകരില്‍ നിന്നാവും മിക്കവാറും ഈ വിവരം ശേഖരിക്കല്‍.
Leave a Reply