Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 4:43 pm

Menu

Published on April 17, 2017 at 3:26 pm

ആത്മാവിൻറെ സാന്നിധ്യം തിരിച്ചറിയാം….!

signs-your-spirit-guide-is-trying-to-contact-you

ആത്മാവ് അനശ്വരമാണെന്നും മരണാനന്തരം ഭൌതികശരീരത്തിൽനിന്ന് വേർപെട്ട് സ്വർഗത്തിലോ നരകത്തിലോ ഈശ്വരസന്നിധിയിലോ എത്തിച്ചെരുമെന്നാണ് എല്ലാ മതക്കാരുടെയും വിശ്വാസം. വ്യക്തിയുടെ എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങളേയും മനോവ്യാപാരങ്ങളെയും നിയന്ത്രിക്കുന്ന ഒന്നാണ് ആത്മാവ്. ചിലയാളുകൾ മരിച്ചു കഴിഞ്ഞാലും അവരുടെ ആത്മാവ് അവിടെ ചുറ്റിത്തിരിയും എന്നും ചില വിശ്വാസങ്ങളുണ്ട്. പലയാളുകളും ആത്മാവിൻറെ സാന്നിധ്യം അറിഞ്ഞു എന്ന് പറയാറുണ്ട്. ഇതിനെ വിശ്വസിക്കുന്നവരും അവിശ്വസിക്കുന്നവരും നമുക്കിടയില്‍ ഉണ്ട്.



നമുക്ക് വളരെ വേണ്ടപ്പെട്ട ഒരാൾ നമ്മളെ എന്നെന്നേക്കുമായി വിട്ടുപോയാൽ പലർക്കും അത് താങ്ങാൻ കഴിയില്ല.ഇവർ പിന്നീട് അവരുടേതായ ലോകത്ത് ജീവിക്കും. ഈ സന്ദർഭങ്ങളിൽ പ്രേതസാന്നിധ്യമോ ആത്മാവിന്റെ സാന്നിധ്യമോ ഒക്കെ ഉണ്ടായെന്ന് ഇവർ പറയുകയും ചെയ്യും. ആത്മാവിൻറെ സാന്നിധ്യമുണ്ടാകുമ്പോൾ നമുക്ക് ചുറ്റും പല ലക്ഷണങ്ങളും ഉണ്ടാവും എന്നും ഒരു വിശ്വാസമുണ്ട്.



ആത്മാക്കളെ പലപ്പോഴും കണ്ടെന്ന് പറയാറുള്ളത് ഇരുട്ടിലാണ്. എന്നാൽ ആത്മാവിന്റെ സാന്നിധ്യം ഉണ്ടെങ്കില്‍ ചുറ്റും പ്രകാശമയമായിരിക്കും എന്നാണ് പറയപ്പെടുന്നത്. ഇവരെ ഒരിക്കലും ഭയക്കേണ്ട കാര്യമില്ല.ഇവർ ഉപദ്രവിക്കില്ല. നമ്മൾ പ്രതീക്ഷിക്കാതെ പെട്ടെന്ന് ദേഹത്ത് തൂവല്‍ വീഴുക, സാധാരണ ഗതിയില്‍ നമ്മള്‍ കാണാത്ത പക്ഷികളെ കാണുക അവ നമ്മടോ കൂടുതല്‍ അടുത്തിടപഴകാന്‍ ശ്രമിക്കുക ഇവയൊക്കെ ആത്മാവിൻറെ സാന്നിധ്യമാണ് കാണിച്ചുതരുന്നത്. ചിലനേരത്ത് കാലാവസ്ഥ പെട്ടെന്ന് മാറിമറിയുന്നത് കാണാം. ആത്മാവിന് നിങ്ങളോടെന്തോ പറയാനുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.



ശരീരമില്ലാത്ത ഒന്നുമായും ആര്‍ക്കും ആശയവിനിമയം നടത്താന്‍ സാധിക്കില്ല. അതിനാൽ ആത്മാക്കൾ മനുഷ്യരുമായി ആശയവിനിമയം നടത്തുന്നത് സ്വപ്‌നത്തിലൂടെയാണെന്നാണ് പറയപ്പെടുന്നത്. ആത്മാക്കളുടെ വരവിൻറെ മറ്റൊരു ലക്ഷണമാണ് ആർക്കും ഇഷ്ടപ്പെടുന്ന നല്ല സുഗന്ധം. ആത്മാവ് നിങ്ങളുടെ അടുത്ത് ഉണ്ടെങ്കിൽ ഇങ്ങനെ മനസ്സിലാക്കാം. ആത്മാവ് നിങ്ങളോട് എന്തെങ്കിലും പറയാൻ ശ്രമിക്കുമ്പോൾ നിങ്ങൾക്ക് പിറുപിറുക്കുന്ന ഒരു ശബ്ദം കേൾക്കാൻ സാധിക്കും.എന്നാൽ എന്താണ് പറയുന്നതെന്ന് കൃത്യമായി മനസ്സിലാവുകയും ഇല്ല.

Loading...

Leave a Reply

Your email address will not be published.

More News