Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുടുംബ ബന്ധങ്ങൾ യാഥാര്‍ഥ്യമാകുന്നത് വിവാഹജീവിതത്തിലൂടെയാണ്. അതുകൊണ്ടുതന്നെ വിവാഹജീവിതത്തെ മുന്നോട്ട് നയിക്കുന്നകാര്യത്തിൽ വ്യക്തിബന്ധങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. അതിനാല്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ജീവിതപങ്കാളിയുടെ കാര്യത്തിലും ശ്രദ്ധചെലുത്തേണ്ടത് അത്യാവശ്യമാണ്.സന്തോഷവും സംതൃപ്തിയും നിറഞ്ഞ ഒരു ജീവിതമാണ് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ . നിങ്ങളെ ഇഷ്ടപ്പെടുന്ന, മനസിലാക്കുന്ന , സംരക്ഷിക്കുന്ന ഒരു പങ്കാളിയെയായിരിക്കണം നിങ്ങൾ തെരഞ്ഞെടുക്കേണ്ടത്. അതേസമയം,ഒരിക്കലും ഇണങ്ങാത്ത പങ്കാളിയുമായി കുടുംബജീവിതം നയിക്കുക എന്നത് നരക തുല്യമായിരിക്കും. നിങ്ങള്‍ക്കിണങ്ങാത്ത പെണ്‍കുട്ടിയെ ആണോ തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങളാണ്….
വ്യക്തിത്വത്തിന് ദാമ്പത്യ ജീവിതത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. മിക്കപുരുഷന്മാരും ഇണയുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് പെരുമാറുന്നതിനായി സ്വന്തം വ്യക്തിത്വം മറച്ച് വച്ച് മറ്റൊരാളായി പെരുമാറേണ്ടി വരാറുണ്ട്. ഇത് നിങ്ങൾക്ക് ദോഷമായിരിക്കും ഉണ്ടാക്കുക.ഇത്തരംബന്ധങ്ങൾ നിങ്ങൾക്ക് ഒട്ടും അനുയോജ്യമാവില്ല.
എപ്പോഴും നിങ്ങളുടെ പ്രശംസകള്‍ കേള്‍ക്കാനാണ് പങ്കാളി ഇഷ്ടപ്പെടുന്നത് എങ്കില്‍ അവള്‍ നിങ്ങള്‍ക്കിണങ്ങുന്നവളാണോ എന്ന് ചിന്തിക്കണം.
ഒന്നിലധികം കാമുകന്‍മാർ ഉണ്ടായിരുന്നു എങ്കില്‍ നിങ്ങളും അതിലൊരാളായി മാറാനുള്ള സാധ്യത കൂടുതലാണ്. പരസ്‌പരമുള്ള ബന്ധത്തെ അത്ര ഗൗരവത്തോടെ കാണുന്ന പ്രകൃതമായിരിക്കില്ല പെണ്‍ കുട്ടിയുടേത്. ഇതും നിങ്ങള്‍ക്കനുയോജ്യയല്ല അവള്‍ എന്നതിന്റെ ലക്ഷണമാണ്.
പണം ചെലവാക്കുന്ന കാര്യത്തിലും എന്നും മുൻപന്തിയിൽ നിൽക്കുന്നവരാണ് പുരുഷന്മാർ. എന്നാല്‍, എത്ര പണം നിങ്ങള്‍ ചെലവാക്കുന്നുണ്ടെന്ന് അറിയാന്‍ പെണ്‍കുട്ടി തീരെ താല്‍പര്യം കാണിക്കുന്നില്ല എങ്കില്‍ നിങ്ങള്‍ക്കനുയോജ്യയാണോ അവള്‍ എന്നകാര്യത്തിൽ ഒന്നുകൂടി ചിന്തിക്കേണ്ടി വരും.
നിങ്ങളുടെ ഇഷ്ടങ്ങള്‍ക്കും താൽപര്യങ്ങൾക്കും ഒരു പ്രാധാന്യവും കൽപിക്കാതെ നിര്‍ദ്ദേശങ്ങളും ആജ്ഞകളുമായി നിങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുകന്ന ശീലമാണ് പങ്കാളിക്കെങ്കിൽ അത്തരക്കാരെ ഒഴിവാക്കുന്നതായിരിക്കും നല്ലത്.
വ്യക്തി ബന്ധങ്ങളിൽ സ്വാര്‍ത്ഥത ഉണ്ടായിരിക്കുന്നത് സ്വാഭാവികമാണ് ഇത് ഒരു പരിധി വരെ എല്ലാ പുരുഷന്‍മാരും ആസ്വദിക്കുകയും ചെയ്യും. എന്നാല്‍, ഈ സ്വാര്‍ത്ഥത അമിതമാണെങ്കില്‍ അവള്‍ നിങ്ങള്‍ക്കിണങ്ങാത്ത പെണ്‍കുട്ടിയാണ് എന്നതിന്റെ ലക്ഷണമാണ്.
നിങ്ങളുടെ കുടംബകാര്യങ്ങളില്‍ ഒട്ടും താൽപര്യം കാണിക്കാത്ത പെണ്‍കുട്ടിയാണെങ്കിൽ അവള്‍ ഒരിക്കലും നിങ്ങള്‍ക്കിണങ്ങുന്നവളായിരിക്കില്ല.
നിങ്ങളുടെ സമീപനരീതിയാണ് മറ്റൊരു ലക്ഷണം. ഇവളാണ് മികച്ചെതെന്ന് സ്വയം ചിന്തിപ്പിക്കാനായി കഴിഞ്ഞ കാലങ്ങളില്‍ എത്രതവണ പല കാരണങ്ങള്‍ കണ്ടെത്താന്‍ നിങ്ങള്‍ ശ്രമിച്ചു എന്ന് വിലയിരുത്തുക.
Leave a Reply