Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യാത്ര പോകാനൊരുങ്ങുമ്പോഴും മറ്റും പണ്ട് മുതലേയുള്ള ഒരു രീതിയാണ് ശകുനം നോക്കുകയെന്നത്. കണ്ണിനും കാതിനും മനസ്സിനും നല്ലതല്ലെന്ന് തോന്നുന്നതെല്ലാം ദുശ്ശകുനവും നല്ലതെന്ന് തോന്നുന്നതെല്ലാം നല്ല ശകുനവുമാണ്. ഒരു യാത്രയ്ക്കിറങ്ങുമ്പോള്‍ ആദ്യമായി കാണുന്നതോ കേള്‍ക്കുന്നതോ ഇന്ദ്രീയ വിഷയമാകുന്നതോ ആയ സംഭവത്തെയാണ് ശകുനം എന്ന് പറയുന്നത്. വരാനുള്ള സുഖദുഃഖങ്ങളുടെ പ്രതീകമായിട്ടാണ് ഭാരതീയര്‍ ശകുനത്തെ കണക്കാക്കിയിരുന്നത്.വീട്ടിൽ നിന്നും പുറത്തേക്ക് പോകാൻ ഏറ്റവും ഉത്തമം സൂര്യോദയമാണ്. മറ്റുള്ളവർ ഭക്ഷണം കഴിക്കുമ്പോൾ ഒരിക്കലും ഇറങ്ങിപ്പോകരുത്. സന്ധ്യാ നേരത്തുള്ള യാത്രയും തിരിച്ചു വരവും ഒഴിവാക്കുക.
ദുശ്ശകുനങ്ങൾ
എണ്ണ,ഉപ്പ്,വിറക്, കഴുത,പോത്ത്,ചൂല്,കയർ,മുറം,മഴു,മോര്,അംഗവൈകല്യമുള്ളവൻ,തല മുണ്ഡനം ചെയ്തവൻ,ചേര,പഴം,ചെരുപ്പ്,ചളി,ചാണകം,കുരങ്ങ്,കൂനൻ,അണയാറായ ദീപം,കരിന്തിരി,യാത്രാ സമയത്ത് ആരെങ്കിലും പിന്നിൽ നിന്ന് വിളിക്കുക,ശണ്ഠ കൂടുന്നത് കാണുക,ഭിക്ഷക്കാരൻ,ഈറൻ മുണ്ട് ഉടുത്തവൻ,വിധവ,പാമ്പ്,ഇരുമ്പ്, തുടങ്ങിയവയെല്ലാം ദുശകുനങ്ങളാണ്. ശകുനത്തിന് പരിഹാരം ചെയ്യാൻ മടങ്ങി വന്ന് വസ്ത്രത്തോടെ കുളിച്ച് പതിനൊന്ന് തവണ പ്രാണായാമം ചെയ്തു പുറപ്പെടാം.
ശുഭ ശകുനങ്ങൾ
പച്ച ഇരച്ചി ,കദളിപ്പഴം ,മദ്യം ,വെളുത്തപ്പൂവ് , തൈര് , നെയ്യ് ,കരിമ്പ് ,ചന്ദനം , ഇരട്ട ബ്രാഹ്മണൻ , രാജാവ് , പല്ലക്ക് , അക്ഷതം , ആളികത്തുന്ന തീയ്യ് , മൃതശരീരം, കുതിര , ആഭരണങ്ങൾ , തേൻ , ആന , ശംഖ് , കണ്ണാടി,മത്സ്യം , മയിൽ , പടഹവാദ്യം,ശയ്യ,കാള,പശു,പലഹാരം,ആഭരണങ്ങൾ,വെള്ളി,ചെമ്പ്,ചകോരം,കന്യക, വെളുത്ത വസ്ത്രം,മംഗല്യ സ്ത്രീകൾ, തുടങ്ങിയവ ശുഭ ശകുനങ്ങളായി കാണാം.
Leave a Reply