Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നുകാണുന്നവയിൽ വെച്ച് ഏറ്റവും മികച്ച മൊബൈല്‍ മെസേജിങ് ആപ്ലിക്കേഷനാണ് വാട്സ് ആപ്. വാട്സ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മെസേജ്, ചിത്രങ്ങൾ, വിഡിയോകൾ എന്നിവയൊക്കെ കൈമാറ്റം ചെയ്യാൻ പലരും ആശ്രയിക്കുന്നത് വാട്സ് ആപ്പിനെയാണ്. എന്നാൽ പൂർണമായും സുരക്ഷിതമായൊരു ആപ്പല്ല ഇത്.ചില കരുതലുകൾ എടുത്തില്ലെങ്കിൽ ചതിക്കുഴിയിൽ വീഴാനിടയുണ്ട്.അതുകൊണ്ട് തന്നെ വാട്സ് ആപ്പ് ഉപയോഗിക്കുമ്പോൾ നിങ്ങളുടെ പൂർണ സുരക്ഷ ഉറപ്പു വരുത്താൻ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളാണ് ….
വാട്സ് ആപ്പ് ഒരു പിൻ നമ്പറോ പാസ് വേർഡോ ഉപയോഗിച്ച് ലോക്ക് ചെയ്യുക.നിങ്ങളുടെ മൊബൈൽ മറ്റുള്ളവർ എടുത്ത് സന്ദേശങ്ങൾ പരിശോധിക്കുന്നത് തടയാൻ ഇത് സഹായിക്കും.വാട്സ് ആപിൽ അതിനുള്ള സൗകര്യം ഇല്ലാത്തതിനാൽ മറ്റ് ആപ്ലിക്കേഷനുകളെ ഇതിനായി ആശ്രയിക്കാവുന്നതാണ്. നിങ്ങളുടെ നീക്കങ്ങൾ വളരെ കൃത്യമായി മറ്റൊരാൾക്ക് മനസ്സിലാക്കാൻ കഴിയുന്ന ‘ലാസ്റ്റ് സീൻ’ എന്ന സംവിധാനം ഒഴിവാക്കുന്നത് സുരക്ഷിതമാണ്`. പ്രൊഫൈൽ പ്രൈവസിയിൽ ഈ സംവിധാനം ഓഫ് ചെയ്യാനുള്ള സൗകര്യം ഉണ്ട്.അത് ലഭ്യമല്ലാത്ത ഫോണുകളിൽ ‘ മെസെൻജർ ആന്റ് ചാറ്റ് ലോക്ക് ‘,’സെക്യൂർ ചാറ്റ് ‘,’ലോക്ക് ഫോർ വാട്സ് ആപ്പ് ‘ തുടങ്ങിയ തേർഡ് പാർട്ടി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം.
–
–
ഡെസ്‌ക്ടോപ്പില്‍ വാട്ട്‌സ്ആപ്പ് ലോഗ് ഇന്‍ ചെയ്യാനുള്ള സംവിധാനം അടുത്തക്കാലത്താണ് പുറത്തിറക്കിയത്. അതുകൊണ്ടുതന്നെ സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കെണ്ടത് അനിവാര്യമാണ്.അതിനാൽ ഡെസ്ടോപ്പിൽ എപ്പോഴെങ്കിലും വാട്സ് ആപ് ലോഗിൻ ചെയ്താൽ ആവശ്യത്തിന് ശേഷം കൃത്യമായി ലോഗ് ഔട്ട് ചെയ്യാൻ മറക്കാതിരിക്കുക. നിങ്ങളുമായി ബന്ധപ്പെട്ട തികച്ചും വ്യക്തിപരമായ കാര്യങ്ങൾ എത്ര അടുത്ത സുഹൃത്തിനോടാണെങ്കിൽ കൂടി വാട്സ് ആപിലൂടെ കൈമാറാതിരിക്കാനും ശ്രദ്ധിക്കുക.
–
–
വാട്സ് ആപ് ഗ്യാലറിയിൽ വന്നിട്ടുള്ള ഫോട്ടോകൾ അപ്പപ്പോൾ തന്നെ ഒഴിവാക്കുന്നതാണ് നല്ലത്. ആൻഡ്രോയിഡ് ഫോണുകളിൽ തേർഡ് പാർട്ടി ഫയൽ ആപ്ലിക്കേഷൻ വഴിയും, ഐ ഫോണുകളിൽ പ്രൈവസി സെറ്റിങ്ങ്സ് ഉപയോഗിച്ചും അനാവശ്യ ഫോട്ടോകൾ ഒഴിവാക്കാവുന്നതാണ്.
–
–
അനാവശ്യമായ ചാറ്റിങ് ഒഴിവാക്കുക. നിങ്ങളുടെ ഫോൺ നമ്പർ, മേൽവിലാസം തുടങ്ങിയ വ്യക്തിപരമായ വിഷയങ്ങള്‍ കൈമാറാതിരിക്കുക. ഫോട്ടോകളും വിഡിയോകളും കൈമാറുമ്പോൾ ശ്രദ്ധിക്കുക.
–
–
നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടൻ നെറ്റ് വർക്ക് പ്രൊവൈഡറുമായി ബന്ധപ്പെട്ട് സിം കാർഡ് ബ്ളോക്ക് ചെയ്യുക. ഡ്യൂപ്ലിക്കേറ്റ് സിം ഉപയോഗിച്ച് പിന്നീട് റീ- ആക്ടിവേറ്റ് ചെയ്യുക. ഒരു നമ്പർ ഉപയോഗിച്ച് ഒരാൾക്കു മാത്രമേ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാനാകൂ.
–
–
വാട്സ് ആപ്പിന്റേതായി വരുന്ന വരുന്ന മെസേജുകളും ചാറ്റുകളും ഫോട്ടോകളും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഇവ വ്യാജമാകാൻ ഇടയുണ്ട് . വാട്സ് ആപ്പ് കമ്പനി ഇ -മെയിൽ വഴി മാത്രമേ നിങ്ങളോടു ബന്ധപ്പെടുകയുള്ളൂ.
–
–
Leave a Reply