Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 11:42 am

Menu

Published on January 6, 2016 at 11:15 am

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്….!!!

singing-calms-babies-longer

ടോറൊണ്ടോ:നിങ്ങൾ ഒരു അച്ഛനോ അമ്മയോ ആണോ ? നിങ്ങള്‍ നിങ്ങളുടെ കുഞ്ഞിന് പാട്ട് പാടിക്കൊടുക്കാറുണ്ടോ? എങ്കില്‍ ഇനി മടിക്കേണ്ട നിങ്ങളുടെ കുട്ടികളുടെ കരച്ചില്‍ മാറ്റാനും അവരെ ഏറെ നേരം ശാന്തരായി നിര്‍ത്താനും പാട്ടപാടിക്കൊടുക്കുന്നത് നല്ലതാണെന്ന് ഗവവേഷണ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കരയുന്ന കുട്ടികളോട് സംസാരിച്ച് ശാന്തരാക്കുന്നതിനേക്കാള്‍ ഏറെ നല്ലത് അവര്‍ക്ക് ഈണത്തില്‍ പാട്ടുപാടിക്കൊടുക്കുന്നതാണെന്നാണ് ഒരു കൂട്ടം ഗവേഷകര്‍ പറയുന്നു.

മോണ്‍റീയല്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ശിശുക്കളില്‍ നടത്തിയ നിരീക്ഷണങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്.അതായത് അവരോട് സംസാരിച്ച് ശാന്തരാക്കാന്‍ കഴിയില്ല എന്നല്ല, മറിച്ച് പാട്ടുപാടി ശാന്തരാക്കുമ്പോള്‍ താരതമ്യേന ഏറെ നേരം അവര്‍ ശാന്തരാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത് . “വൈകാരികമായ ആത്മനിയന്ത്രണത്തിനുള്ള കഴിവ് ശിശുക്കളില്‍ ഒട്ടും വളര്‍ന്നിട്ടുണ്ടാകില്ല. എന്നാല്‍ പാട്ടു പാടുന്നത് അവരില്‍ ഈ കഴിവ് വികസിക്കാന്‍ സഹായകമാകുമെന്ന് ഞങ്ങള്‍ കരുതുന്നു”. സര്‍വ്വകലാശാല റിസര്‍ച്ച് സെന്ററിലെ പ്രൊഫസര്‍ ഇസബെല്ലെ പെര്‍ട്‌സ് പറഞ്ഞു.

ആരോഗ്യപൂര്‍ണരായ മുപ്പത് ശിശുക്കളിലാണ് ഇവര്‍ പഠനം നടത്തിയത്. മനുഷ്യര്‍ക്ക് പ്രകൃത്യാ സംഗീതം ആസ്വദിക്കാനുള്ള കഴിവുണ്ട്. പ്രായപൂര്‍ത്തിയായവര്‍ക്കും മുതിര്‍ന്ന കുട്ടികളുമെല്ലാം കയ്യടിക്കുന്നതും തലയാട്ടുന്നതും താളം പിടിക്കുന്നതും ഇതിന്റെ ഫലമായിട്ടാണ്. എന്നാല്‍ ശാരീരികവും മാനസികവുമായി വികസനമെത്താത്തതിനാല്‍ പാട്ടിനനുസരിച്ച് കുട്ടികളില്‍ ബാഹ്യപെരുമാറ്റങ്ങളൊന്നും ഉണ്ടാവില്ല. എന്നാല്‍ അവര്‍ക്ക് ആസ്വദിക്കാനുള്ള കഴിവുണ്ടാകുമെന്നും പെര്‍ട്‌സ് പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News