Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊളറാഡോ: ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുക എന്ന രോഗത്തെപ്പറ്റി എല്ലാവർക്കുമറിയാം. എന്നാല്‍ അമേരിക്കയിലെ കൊളറാഡോയിലെ ഒരു പെണ്‍കുട്ടിയുടെ ഉറക്കത്തിലെ നടത്തം അവസാനിച്ചത് 14.5 കിലോമീറ്റര്‍ ദൂരം താണ്ടിയതിനു ശേഷമാണ്. ഡെന്‍വര്‍ സ്വദേശിനിയായ ടെയ്‌ലര്‍ ഗാമല്‍ എന്ന 19-കാരിയാണ് ഉറക്കത്തില്‍ ഒരു ദീര്‍ഘയാത്ര നടത്തിയത്.
ബുധനാഴ്ച പുലര്‍ച്ചെ വീട്ടുകാര്‍ ഉറക്കമുണര്‍ന്ന് നോക്കുമ്പോള്‍ ടെയ്‌ലര്‍ ഗാമലിനെ വീട്ടില്‍ കാണാനില്ല. വീടിന്‍റെ പിന്‍വാതില്‍ തുറന്നിരിക്കുന്നതും അതിനിടയിലാണ് കണ്ടത്. ഇതേ തുടര്‍ന്ന് തിരച്ചില്‍ നടത്തി. പോലീസിലും വിവരമറിയിച്ചു. മകള്‍ ഉറക്കത്തില്‍ അധികദൂരമെങ്ങും പോകാനിടയില്ലെന്നാണ് മാര്‍ക് ധരിച്ചിരുന്നത്.
തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് നായ മണംപിടിച്ച് 5 കിലോമീറ്റര്‍ അകലെയുള്ള ബസ് സ്‌റ്റോപ്പു വരെ എത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അവിടെനിന്നും 9 കിലോമീറ്റര്‍ അകലെയുള്ള ബന്ധുവീട്ടില്‍ നിന്ന് ടെയ്‌ലറെ കണ്ടെത്തുകയായിരുന്നു. ടെയ്‌ലര്‍ സുരക്ഷിതയാണെന്നും നടന്ന കാര്യങ്ങള്‍ ഓര്‍മിച്ചെടുക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ലെന്നും പോലീസ് അറിയിച്ചു.
Leave a Reply