Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബീജിംഗ്: പഴുതാരയെയും തേളിനെയുമൊക്കെ ഇട്ട് മദ്യം വാറ്റുന്നവരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്.എന്നാല്‍ ഇതാ ജീവനുള്ള വിഷസര്‍പ്പത്തെ മദ്യത്തില്‍ മുക്കി ലഹരികൂട്ടുന്നവരുടെ വീഡിയോ വൈറലാവുന്നു. തെക്കന്‍ ചൈനയില്‍ സ്നേക്ക് വൈന്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് ദമ്പതിമാര്‍, പാമ്പിനെ ചെറിയ ബോട്ടിലിനുള്ളിലേക്ക് കുത്തിനിറയ്ക്കുന്നത്.
കഴുത്തൊപ്പം വൈനില്‍ മുങ്ങിക്കിടക്കുന്ന പാമ്പ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും കാണാം. ക്യുക്യു. കോം എന്ന ചൈനീസ് വെബസൈറ്റാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 3 കോടിയോളം ആളുകളാണ് ഈ സൈറ്റില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ കണ്ടത്.
–
https://youtu.be/2p2rz8DsJfk
–
Leave a Reply