Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സണ്ണി ലിയോണിന്റെ ദേഹത്ത് സഹതാരങ്ങളില്‍ ഒരാള്‍ പാമ്പിനെയിടുന്ന വീഡിയോ ആണല്ലോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. സണ്ണി ലിയോണിന് തന്റെ കൂട്ടുകാര്‍ തന്നെ എട്ടിന്റെ പണി കൊടുത്ത ഈ വീഡിയോ ഒട്ടനവധി പേരാണ് ഇതുവരെ കണ്ടിരിക്കുന്നത്. സെലിബ്രിറ്റി മാനേജര്‍ സണ്ണി രജനിയും മേക്കപ്പ് മാന്‍ തോമസ് മൗക്കയും ചേര്‍ന്നായിരുന്നു സണ്ണിക്ക് ഈ പണി കൊടുത്തത്. സ്‌ക്രിപ്റ്റ് വായിച്ചുകൊണ്ടിരുന്ന സണ്ണിയുടെ ദേഹത്ത് പ്ലാസ്റ്റിക് പാമ്പിനെ ഇടുന്നതും തുടര്‍ന്ന് പേടിച്ചു ഒച്ചപ്പാടുണ്ടാക്കി തന്നെ പേടിച്ച ആളുടെ പുറകെ ഓടുന്ന വീഡിയോ സണ്ണി ലിയോണ്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്.
എന്നാല്‍ മാധ്യമപ്രവര്‍ത്തക ഉപാല ബസു ഈ വീഡിയോക്ക് നല്‍കിയ കമന്റ് ആണ് പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. വീഡിയോയിലെ പാമ്പ് പ്ലാസ്റ്റിക്കാണെന്ന കാര്യം മനസ്സിലാക്കാതെ പാമ്പിന് എന്തെങ്കിലും പറ്റിയിട്ടുണ്ടാകുമോ എന്ന് ചോദിച്ചുകൊണ്ട് മൃഗ സംരക്ഷണ സംഘടനയായ പെറ്റയോട് ഇതൊന്നു ശ്രദ്ധിക്കാന്‍ പറഞ്ഞുകൊണ്ടാണ് ഇവര്‍ കമന്റ് ഇട്ടിരിക്കുന്നത്.
ഇതിനു പ്രതികരണമായി സണ്ണി ലിയോണ്‍ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊടുത്തു. ഇതൊരു പ്ലാസ്റ്റിക് പാമ്പ് ആണെന്നും ഇത്തരം ചെറിയ ഒരു തമാശയ്ക് ഇത്രയധികം പ്രചാരണം നല്‍കിയതിന് നന്ദിയുണ്ടെന്നും ഉപാലയുടെ ഭാഗത്തു നിന്നും ചീത്ത പ്രതികരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയാണെന്നും സണ്ണി മറുപടിയായി പറഞ്ഞു.
Leave a Reply