Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 1:54 pm

Menu

Published on February 13, 2016 at 10:06 am

വീട്ടിലെത്താൻ തട്ടിക്കൊണ്ടുപോയവർ പണം നൽകിയെന്ന് സ്‌നാപ്ഡീൽ ജീവനക്കാരി

snapdeal-girl-says-kidnappers-treated-me-well-gave-me-money-reach-home

ദില്ലി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരവെ, തന്നെ തട്ടിക്കൊണ്ടുപോയ അജ്ഞാതർ വീട്ടിലേക്ക് തിരിച്ചു പോരാൻ പണം നൽകിയെന്ന് സ്‌നാപ്ഡീൽ ജീവനക്കാരി ദീപ്തി സർന. വെള്ളിയാഴ്ച രാവിലെ വീട്ടിൽ തിരിച്ചെത്തിയശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ദീപ്തി.

ബുധനാഴ്ച രാത്രിയാണ് ഗാസിയാബാദിൽ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. സ്‌നാപ്ഡീല്‍ ഓഫീസിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഒരു ഓട്ടോയിൽ മടങ്ങവെയാണ് സംഭവമെന്ന് ദീപ്തി പറയുന്നു. വഴിയിൽവെച്ച് ദീപ്തിയും സഹയാത്രികരും സഞ്ചരിച്ച ഓട്ടോറിക്ഷ കേടായതിനെ തുടർന്ന് മറ്റൊരു ഓട്ടോറിക്ഷയില്‍ കയറിയ ഉടനെയായിരുന്നു ദീപ്തിയെ തട്ടിക്കൊണ്ടുപോയത്.

ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന നാലുപേർ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ദീപ്തിയെ ഓട്ടോയില്‍ നിന്നും പുറത്തിറക്കുകയായിരുന്നു. ഇതിനിടയിൽത്തന്നെ പെണ്‍കുട്ടി തന്റെ സുഹൃത്തിനെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചു. ഈ സുഹൃത്താണ് ദീപ്തിയെ തട്ടിക്കൊണ്ടുപോയകാര്യം വീട്ടികാരെ അറിയിക്കുന്നത്. വീട്ടുകാര്‍ ഉടന്‍ പോലീസില്‍ പരാതിയും നല്‍കി. തട്ടിക്കൊണ്ടുപോകപ്പെട്ടശേഷം രാത്രി മുഴുവന്‍ കാറിലും ബൈക്കിലുമായി യാത്രയിലായിരുന്നെന്ന് ദീപ്തി പറഞ്ഞു. ഇതിനിടെ 10 കിലോമീറ്ററോളം നടക്കുകയും ചെയ്തു. പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലായതോടെ ഡല്‍ഹിക്കടുത്തുള്ള സബര്‍ബന്‍ റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിക്കുകയായിരുന്നു. തിരിച്ചു പോകാനുള്ള വണ്ടിക്കാശും അവര്‍ നല്‍കി. എന്നാല്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണും ബാഗും അവര്‍ കവര്‍ന്നെടുത്തു. റെയില്‍വെ സ്‌റ്റേഷനില്‍വെച്ച് മറ്റൊരാളുടെ ഫോണ്‍ വാങ്ങിച്ച് താന്‍ സുരക്ഷിതയാണെന്ന് പെണ്‍കുട്ടി വീട്ടുകാരെ അറിയിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News