Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:22 pm

Menu

Published on February 19, 2014 at 3:56 pm

സോണി ‘വയോ’ ഇനി ഇല്ല

sony-sells-off-vaio

ഇലക്‌ട്രോണിക്‌സ് ഉത്പന്ന വിപണിയില്‍ ആവിശ്വസിനീയമായ ചുവടുവെയ്പ്പോടെ രംഗപ്രവേശനം നടത്തിയ സോണി, വിപണിയിലെ നഷ്ടം മൂലം ലോകോത്തര സൂപ്പര്‍ബ്രാന്‍ഡായ ‘വയോ’ (VAIO) യെ ജപ്പാന്‍ ഇന്റര്‍സ്ട്രിയല്‍ പാട്ണര്‍ എന്ന കമ്പനിക്ക് വിൽക്കുകയാണ്. പതിനേഴ് വര്‍ഷത്തെ ചരിത്രത്തില്‍ ആറ് വര്‍ഷം നഷ്ടത്തിലായിരുന്നു വയോ. സോണിക്ക് മാത്രമല്ല, സാംസങ്, ഫ്യുജിട്‌സു, തോഷിബ തുടങ്ങിയ കമ്പനികള്‍ക്കും പി സി മാര്‍ക്കറ്റില്‍ നഷ്ടം നേരിട്ടു. പി സി മാര്‍ക്കറ്റില്‍ ആകെ 2011 -ല്‍ 361 ദശലക്ഷത്തില്‍ നിന്ന് 2013 -ല്‍ 315 ദശലക്ഷമായാണ് കച്ചവടം കുറഞ്ഞത്. അസൂസാണ് ഏറ്റവും ലാഭത്തിലോടുന്ന കമ്പനി. തമ്മില്‍ വിലക്കുറവും അസൂസ് ഉത്പന്നങ്ങള്‍ക്കാണ്. എയ്‌സറിനാണ് ഇക്കൂട്ടത്തില്‍ ഏറ്റവും നഷ്ടം നേരിട്ടത്. മറ്റുള്ളവയെ അപേക്ഷിച്ച് നോക്കുമ്പോള്‍ വില കൂടുതലായ വയോയ്ക്ക് പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതില്‍ ഒട്ടും അത്ഭുതമില്ല. 1980 കളില്‍ ജപ്പാനില്‍ മാത്രം കമ്പ്യൂട്ടറുണ്ടാക്കിയാണ് സോണി പി.സി. മാര്‍ക്കറ്റിലേക്കിറങ്ങിയത്. പത്തുവര്‍ഷത്തിന് ശേഷം മാര്‍ക്കറ്റില്‍നിന്ന് പിന്മാറിയ സോണി 1996 -ലാണ് വയോ എന്ന പുതിയ ബ്രാന്‍ഡുമായി എത്തിയത്. Visual Audio Intelligent Organizer ന്റെ ചുരുക്കെഴുത്താണ് VAIO. സ്മാര്‍ട്ട്‌ഫോണുകളുടെയും ടാബുകളുടെയും ലോകത്ത് ലാപ്‌ടോപ്പുകളും പി.സി.കളും പിടിച്ചുനില്‍ക്കാന്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ട്.ലോകത്ത് സ്മാര്‍ട്ട് ഫോണ്‍/ ടാബ്‌ലറ്റുകള്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന കാലത്ത് ലാപ്പുകള്‍ക്ക് വലിയ മാര്‍ക്കറ്റില്ല എന്ന തിരിച്ചറിവുകൂടിയാണ് വയോ കൈവിടാന്‍ സോണിയെ പ്രേരിപ്പിച്ചത്. സ്മാര്‍ട്ട് ഫോണുകള്‍, ഗെയിം കണ്‍സോള്‍, മ്യൂസിക്-മൂവി പ്രസ്ഥാനങ്ങളില്‍ ശ്രദ്ധ ചെലുത്താനാണ് തങ്ങളുടെ ശ്രമമെന്ന കമ്പനിയുടെ വെളിപ്പെടുത്തലില്‍നിന്ന് വിപണിയുടെ വര്‍ത്തമാനവും ഭാവിയും വായിച്ചെടുക്കാം. ഇനിയുള്ളത് സോണി എക്‌സ്പീരിയയുടെ കാലമാകും. അടുത്ത മാര്‍ച്ചോടെ വയോ സോണിയുടേതല്ലാതാവും.

Loading...

Leave a Reply

Your email address will not be published.

More News