Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 1:51 pm

Menu

Published on February 28, 2015 at 3:21 pm

5 ജി വരുന്നു….! ഒരു സെക്കന്റിനുള്ളില്‍ സിനിമ വരെ ഡൗണ്‍ലോഡ് ചെയ്യാം..!!

soon-download-movies-in-a-second-with-5g

4 ജിയേക്കാള്‍ ആയിരം മടങ്ങ് വേഗതയുള്ള 5 ജി എത്തുന്നു. ദക്ഷിണകൊറിയയിലെ സറേ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത്തരമൊരു പുത്തൻ സേവനവുമായി വരാനൊരുങ്ങുന്നത് .4 ജിയേക്കാള്‍ ആയിരം മടങ്ങ് വേഗതയുള്ള 5 ജി വന്നാല്‍ ഒരു മുഴുനീള സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു സെക്കന്‍ഡ് മാത്രമാണ് ആവശ്യമായി വരിക. 4 ജിയുടെ പരമാവധി ഡൗണ്‍ലോഡ്‌ വേഗത സെക്കന്റില്‍ 15 മെഗാബൈറ്റ്‌സാണ്‌. 5 ജി വരുന്നതോടെ അത്‌ സെക്കന്റില്‍ 10 നും 50 നും ഇടയില്‍ ജിഗാബൈറ്റായി ഉയരുമെന്നാണ് വിലയിരുത്തുന്നത് .ഇതിന്‌ മുമ്പ്‌ 5 ജി പരീക്ഷണം നടത്തിയിട്ടുള്ളത്‌ സാംസങാണ്‌. എന്നാല്‍ സെക്കന്റില്‍ 7.5 ജിഗാബൈറ്റുകള്‍ വരെയാണ്‌ ഇവര്‍ക്ക്‌ വികസിപ്പിക്കാന്‍ കഴിഞ്ഞത്‌. സറേ സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത വേഗതയുമായി  ഒത്തുനോക്കുമ്പോള്‍ ഇത്‌ വളരെ താഴെയാണ്‌ താനും.1.5 ബില്ല്യന്‍ ഡോളറാണ് അവിടുത്തെ ഗവണ്‍മെൻറ് നീക്കിവച്ചിരിക്കുന്നത്. 2017-ല്‍ 5 ജി പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കാനും 2020-ഓടെ പൂര്‍ണമായി എത്തിക്കാനുമാണ് സര്‍ക്കാറിന്റെ ശ്രമം.വിവിധ യൂറോപ്യന്‍ രാജ്യങ്ങളും ചൈനയും അമേരിക്കയും 5 ജി സര്‍വീസ് വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സ്‍മാര്‍ട്ട്ഫോണ്‍ രംഗത്തെ അതികായരായ എല്‍.ജി, സാംസങ് കമ്പനികളുടെയും എസ്.കെ ടെലികോം, കൊറിയ ടെലികോം കമ്പനികളുടെയും സഹകരണത്തോടെ 5 ജി അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News