Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചികിത്സയിൽ കഴിയുന്ന ജഗതിയെ കാണാനെത്തിയ ശ്രീലക്ഷ്മിയെയും അമ്മ കലയെയും ജഗതിയുടെ കുടുംബം വിലക്കി. ശ്രീലക്ഷ്മി കോടതിയെ സമീപിച്ചതിനെ തുടർന്ന് അനുകൂല വിധി വന്നെങ്കിലും അച്ഛന്റെ കുടുംബത്തിൽ എതിര്‍പ്പ് ശക്തമായതിനാല്‍ അച്ഛനെ കാണാൻ ശ്രീലക്ഷ്മി പോയിരുന്നില്ല. എന്നാൽ ഇന്നലെ രാവിലെ 11. 15 ഓടെ വിളപ്പില്‍ശാല പൊലീസിന്റെ സഹായത്തോടെ ശ്രീലക്ഷ്മിയും അമ്മ കലയും ജഗതി ശ്രീകുമാറിനെ കാണാൻ ജഗതിയുടെ വീട്ടിൽ എത്തി. എസ്‌ഐയും അഡ്വക്കെറ്റും വീട്ടില്‍ക്കയറി വിവരങ്ങള്‍ ധരിപ്പിച്ചു. ജഗതിയുടെ ഭാര്യ ശോഭയും മകള്‍ പാര്‍വതിയും അപ്പോള്‍ വീട്ടിലുണ്ടായിരുന്നു. ”പപ്പയ്ക്ക് ഞങ്ങളെ കാണുന്നത് ഇഷ്ടമാവില്ലെന്നും ആ ഇഷ്ടക്കേട് പപ്പ കാണിക്കുമെന്നുമാണ് പാര്‍വതി ചേച്ചി പൊലീസിനോടു പറഞ്ഞത്. വീട്ടിനകത്തേക്ക് ഞങ്ങളെ കയറ്റില്ലെന്നും പപ്പയെ പുറത്തു കൊണ്ടു വന്നു കാണിക്കുമെന്നും മൊബൈലില്‍ ഫോട്ടോ എടുക്കരുതുമെന്നുമൊക്കെ പറഞ്ഞു. എല്ലാം സമ്മതിച്ചാണ് ഞാനും അമ്മയും പോയത്. എന്നെ കണ്ടപ്പോള്‍ ഒരുപാട് നാളായി കാണാന്‍ കൊതിച്ച മകളെ കണ്ട സന്തോഷമായിരുന്നു പപ്പയ്ക്ക്. ഇടത്തെ കൈ ആട്ടി വിളിച്ചു. സുഖമാണോ എന്നു ചോദിച്ചപ്പോള്‍ തലയാട്ടി. മരുന്നൊക്കെ കഴിക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോഴും തലയാട്ടി. ഇതൊന്നും വീട്ടിലുള്ളവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ ‘മതി മതി…’ എന്നു പറഞ്ഞു. പപ്പയ്ക്കിപ്പോള്‍ നല്ല വ്യത്യാസം ഉണ്ട്. നല്ല ചികിത്സ കിട്ടിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ എനിക്ക് എന്റെ പഴയ പപ്പയെ കിട്ടും” ശ്രീലക്ഷ്മി പറഞ്ഞു.
Leave a Reply