Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 12:42 am

Menu

Published on April 20, 2017 at 10:57 am

പ്ലാസ്റ്റിക്ക് സര്‍ജറിക്ക് മുതിരുന്നവര്‍ ഒരു നിമിഷം ഈ മനംപുരട്ടുന്ന കാഴ്ച കണ്ടുനോക്കൂ

stomach-churning-moment-woman-gets-infected-plastic-surgery-filler-squeezed-out-of-forehead

ബാങ്കോക്ക്: സൗന്ദര്യത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് മിക്ക സ്ത്രീകളും. ഇതിനായി ഏത് മാര്‍ഗവും സ്വീകരിക്കാന്‍ പലരും തയ്യാറാകാറുണ്ട്.

ഇത്തരത്തില്‍ മുഖത്തെ ചുളിവുകളകറ്റാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തതാണ് തായ്‌ലന്റ് സ്വദേശിയായ നോങ് ഗ്വാങ് എന്ന 41 കാരി. രണ്ടു വര്‍ഷം മുന്‍പ് ചെയ്ത ഫില്ലര്‍ ഇന്‍ജക്ഷന്‍ ശസ്ത്രക്രിയയുടെ തിക്തഫലം അവര്‍ക്ക് അനുഭവിക്കേണ്ടി വന്നത് ഈയടുത്തായിരുന്നു. ചുളിവുകളകറ്റുന്നതിനായി മുഖത്തെ തൊലിക്കുള്ളില്‍ നിറച്ചിരുന്ന പ്ലാസ്റ്റിക്ക് സര്‍ജറി ഫില്ലറില്‍ അണുബാധയേല്‍ക്കുകയായിരുന്നു.

തുടര്‍ന്ന് ഈ ഫില്ലര്‍, തൊലിക്കുള്ളില്‍ കിടന്ന് യഥേഷ്ടം രൂപമാറ്റം വരുത്താവുന്ന പ്ലാസ്റ്റിക്കായ പ്ലാസ്റ്റിസൈനായി മാറി. ഇതോടെ നോങിന്റെ മുഖം മൃദുവായ വസ്തുവിനെ പോലെയായി. മുഖത്തെ തൊലിക്കുള്ളിലുള്ള ഈ പ്ലാസ്റ്റിസൈന്‍ ഇളക്കുവാനും സാധിക്കുന്നുണ്ടായിരുന്നു.

ഈ മാസമാദ്യം ഇത്തരത്തില്‍ അനുഭവപ്പെട്ട നോങ് നാലു ദിവസം മുന്‍പ് വേദന കലശലായതോടെ ബാങ്കോക്കിലെ ടീരാപോണ്‍ ക്ലിനിക്കില്‍ ചികിത്സ തേടി. തുടര്‍ന്ന് നടന്ന ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ നോങിന്റെ മുഖത്തെ തൊലിയില്‍ സുഷിരമുണ്ടാക്കി അണുബാധയേറ്റ ഫില്ലര്‍ ഞെക്കിപ്പിഴിഞ്ഞ് കളയുകയായിരുന്നു. കാണുന്നവര്‍ക്ക് മനംപുരട്ടലുണ്ടാക്കുന്ന ദൃശ്യങ്ങളായിരുന്നു ഇവ.

പത്തു മിനിറ്റോളമെടുത്താണ് ഡോക്ടര്‍മാര്‍ ഈ ഫില്ലര്‍ മുഴുവന്‍ പുറത്തെടുത്തു കളഞ്ഞത്. പ്രാഥമിക ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി സുഖംപ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ചികിത്സയ്‌ക്കെത്തുമ്പോള്‍ യുവതിയുടെ അവസ്ഥ ഗുരുതരമായിരുന്നെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News