Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളികളുടെ വൃത്തി ശീലങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് കുളി.കൂടുതൽ പേരും എല്ലാ ദിവസവും കുളിക്കുന്നവരുമാണ്.എന്നാല്‍ തലമുടി ദിവസവും കഴുകാത്ത കുളിയുമുണ്ട്. ദിവസവും തലമുടി കഴുകുന്നത് കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമില്ല.ഷാംപൂവില്‍ കടുപ്പം കൂടിയ രാസവസ്തുക്കള്‍ അടങ്ങിയവയായതിനാല്‍ ദിവസവും ഇവ ഉപയോഗിക്കുന്നത് തലയോട്ടിയില്‍ നിന്ന് സ്വഭാവികമായ എണ്ണകള്‍ നീക്കം ചെയ്യുകയും തലയോട്ടി വരണ്ടുപോകാന്‍ കാരണമാകുകയും ചെയ്യും. അതിനാൽ ദിവസവും തലമുടി കഴുകുന്നത് അത്യാവശ്യമല്ല. ചുരുങ്ങിയത് ആഴ്ചയിൽ മൂന്നു തവണ മാത്രം തലമുടി കഴുകിയാൽ മതി.അഥവാ തല വിയർത്താൽ വെറും പച്ചവെള്ളം ഉപയോഗിച്ച് കഴുകുന്നതാണ് നല്ലത്.എന്നാൽ എണ്ണമയമുള്ള മുടി ദിവസവും കഴുകുന്നതാണ് നല്ലത്.
–
–
സൂര്യപ്രകാശം തലയിൽ കൂടുതലായേൽക്കുന്നത് താരനും അലർജിയും ഉണ്ടാകാൻ കാരണമായേക്കും. സാധാരണയായി രണ്ടു തരം താരനുകളാണുള്ളത്.എണ്ണമയമുള്ളതും, വരണ്ടതും.എണ്ണമയമുള്ള താരൻ തലമുടിയുടെ നിറം ഇല്ലാതാക്കും.കൂടാതെ തലയോട്ടിയിലെ രക്തയോട്ടം തടസ്സപെടുന്നതിനാല്‍ മുഖക്കുരു, എണ്ണമയം എന്നിവയുണ്ടാകാനും സാധ്യതയുണ്ട്.
–
–
വരണ്ട മുടിയുള്ളവർക്ക് താരൻ സാധ്യത വളരെ കൂടുതലാണ്.അതിനാൽ ഇത്തരക്കാർ ചൂടാക്കിയ എണ്ണ തലയോട്ടിയിൽ പുരട്ടിയാണ് കുളിക്കേണ്ടത്.ഇങ്ങനെ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമെങ്കിലും കുളിക്കണം.സാധാരണ രീതിയിലുള്ള നല്ല കനത്ത മുടിയാണെങ്കില്‍ രണ്ടു ദിവസം കൂടുന്തോറും തല കുളിച്ചാലും മതി.
–
–
ദിവസവും കുളിക്കുകയാണെങ്കില്‍ മുടിയിലെ നനവ് മാറ്റി ഒതുക്കി കെട്ടിവയ്ക്കാനും ശ്രദ്ധിക്കണം.കുറച്ചു നീളം മാത്രമുള്ള മുടി ദിവസവും കഴുകേണ്ട ആവശ്യവുമില്ല. എന്നാല്‍ നീളം കൂടിയ മുടിയാണെങ്കില്‍ ദിവസവും കഴുകുന്നതായിരിക്കും മുടിയുടെ ആരോഗ്യത്തിന് നല്ലത്.
Leave a Reply