Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2026 9:59 pm

Menu

Published on November 7, 2016 at 4:31 pm

സൈബീരിയയിലെ കടല്‍ത്തീരത്ത് പ്രത്യക്ഷപ്പെട്ട ഹിമഗോളങ്ങള്‍ കൗതുകമാകുന്നു;പ്രകൃതി ഒരുക്കിയ പന്തുകളുടെ വിസ്മയം കാണാന്‍ ആളുകളുടെ പ്രവാഹം..!!

strange-giant-snowballs-appear-on-beach-in-siberia

മോസ്‌കോ: വടക്ക് പടിഞ്ഞാറന്‍ സൈബീരിയയിലെ കടല്‍ത്തീരത്ത് പ്രത്യക്ഷപ്പെട്ട ഹിമഗോളങ്ങള്‍ കൗതുകമാകുന്നു. ഗള്‍ഫ് ഓഫ് ഒബിയിലെ ബീച്ചിലാണ് പന്തിന്റെ ആകൃതിയില്‍ ആയിരക്കണക്കിന് മഞ്ഞുഗോളങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

strange-giant-snowballs-appear-on-beach-in-siberia

18 കിലോമീറ്റര്‍ കടല്‍ത്തീരം മഞ്ഞുഗോളമായി മാറിയിരിക്കുകയാണ്.പല വലിപ്പത്തിലും വ്യത്യസ്ത ആകൃതിയുമുള്ള പന്തുകള്‍ പോലെയാണ് മഞ്ഞുകട്ടികള്‍ കാണപ്പെടുന്നത്. ചെറിയ മഞ്ഞുകട്ടികള്‍ കാറ്റും വെള്ളവും ചേര്‍ന്ന് ഹിമഗോളമായി മാറുന്ന പ്രകൃതിയുടെ പ്രതിഭാസമാണിത്.

strange-giant-snowballs-appear-on-beach-in-siberia

1998 ന് ശേഷമുള്ള ഏറ്റവും വലിയ ശൈത്യമാണ് സെര്‍ബിയയില്‍ അനുഭവപ്പെടുന്നത്. 2014 ലില്‍ ഗള്‍ഫ് ഓഫ് ഫിന്‍ലന്‍ഡില്‍ സമാനമായ പ്രതിഭാസം കാണപ്പെട്ടിരുന്നു.വടക്കേ അമേരിക്കയിലും പടിഞ്ഞാറന്‍ യൂറോപ്പിലും ശൈത്യകാലത്ത് അനുഭവപ്പെടാന്‍ സാധ്യതയുള്ള രൂക്ഷമായ മഞ്ഞുവീഴ്ചയുടെ മുന്നോടിയായി ഹിമഗോളത്തെ വിലയിരുത്തുന്നുണ്ട്.

നയ്ഡ ഗ്രാമവാസികള്‍ മഞ്ഞുഗോളങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ഇത് കാണാനും ചിത്രങ്ങളെടുക്കാനും ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News