Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളം തമിഴ് താരം കസ്തൂരിയുടെ അർദ്ധനഗ്നചിത്രങ്ങള്‍ സോഷ്യൽ മീഡിയയിലാകെ പ്രചരിക്കുകയാണ്. അർദ്ധനഗ്നയായി കുഞ്ഞിനെയും പിടിച്ചു നിൽക്കുന്ന നാല് ചിത്രങ്ങളാണ് വൈറലാകുന്നത്. ഇതൊരു വ്യാജചിത്രമല്ല. സാമൂഹ്യ നന്മക്കായി എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനമാകുന്നതിനായി ഒരു വർഷം മുൻപ് നടത്തിയ ഫോട്ടോഷൂട്ടിൽ എടുത്ത ചിത്രങ്ങളാണിത്.
പ്രസവശേഷം സ്ത്രീയുടെ സൗന്ദര്യം നഷ്ടപ്പെടും എന്ന തെറ്റിദ്ധാരണ പൊതുവെ നിലനിൽക്കുന്നുണ്ട്.ഇത് തിരുത്തിക്കുറിക്കാനായിരുന്നു കസ്തൂരി ഉൾപ്പടെയുള്ള അമ്മമാർ ഇങ്ങനെയൊരു ഫോട്ടോഷൂട്ട് നടത്തിയത്.എ ബോഡി ഓഫ് ബ്യൂട്ടിഫുൾ പ്രോജട്ക്: ദ് ബോഡീസ് ഓഫ് മദേഴ്സ് എന്ന ഈ പ്രോജക്ടിന്റെ ഫോട്ടോഗ്രാഫർ അമേരിക്കകാരനായ ജേഡ് ബീൽ ആയിരുന്നു.
–
–
നടി കസ്തൂരിയുടെ ആദ്യ കുഞ്ഞിന്റെ ജനനം സിസേറിയൻ മൂലമായിരുന്നു. ഒരു വെല്ലുവിളി പോലെ ഏറ്റെടുത്താണ് ഈ ഫോട്ടോഷൂട്ടിന് കസ്തൂരി തയാറായതും. എൺപതോളം സ്ത്രീകളാണ് ഇങ്ങനെയൊരു അർദ്ധനഗ്ന ഫോട്ടോഷൂട്ടിന് തയാറായത്.
അനിയൻ ബാവ ചേട്ടൻ ബാവ, മംഗല്യ പല്ലക്ക്, പഞ്ചപാണ്ഡവർ എന്നീ മലയാളചിത്രങ്ങളിൽ കസ്തൂരി നായികയായി എത്തിയിട്ടുണ്ട്.
Leave a Reply