Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൂററ്റ്: സ്വന്തം ജീവനക്കാര്‍ക്ക് കോടികളുടെ ദീപാവലി സമ്മാനങ്ങള്‍ നല്കുന്നതിലൂടെ വാര്‍ത്തകളിലിടം പിടിച്ച ഗുജറാത്തിലെ രത്ന വ്യാപാരി സാവ്ജി ധൊലാക്കിയ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. യാണ് ഇത്തവണ ഞെട്ടിച്ചിരിക്കുന്നത്. 400 ഫ്‌ലാറ്റുകളും 1260 കാറുകളുമാണ് സൂറത്തിലെ ഹരേ കൃഷ്ണ എക്‌സ്‌പോര്‍ട്‌സ് ഉടമ സാവ്ജി ധോലാകിയ തന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി നല്‍കിയത്. 51 കോടി രൂപ ഇതിനായി ചെലവഴിച്ചു.
വജ്രവ്യാപാര സ്ഥാപനമായ ഹരേകൃഷ്ണ എക്‌സ്‌പോര്‍ട്‌സിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗം കൂടിയായാണ് തൊഴിലാളികള്‍ക്ക് സ്വപ്‌നസമാനമായ ബോണസ് നല്‍കിയത്. മികച്ച പ്രകടനം കാഴ്ച്ചവെച്ച 1716 തൊഴിലാളികള്‍ക്കാണ് ദീപാവലി സമ്മാനമായി കാറുകളും ഫ്‌ലാറ്റുകളും ലഭിച്ചത്. ചൊവ്വായഴ്ച്ച തൊഴിലാളികള്‍ക്കായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ബോണസ് പ്രഖ്യാപിച്ചത്.

കഴിഞ്ഞ വര്‍ഷം ധൊലാകിയയുടെ സ്ഥാപനം 491 കാറുകളും 200 ഫ്‌ലാറ്റുകളും തൊഴിലാളികള്‍ക്ക് ബോണസായി നല്‍കിയിരുന്നു. ഗുജറാത്തിലെ അമരേലി ജില്ലയില്‍ നിന്നുള്ള ഈ വജ്രവ്യാപാരി മകന്‍ ദ്രവ്യയെ ജീവിതം പഠിക്കാന്‍ കേരളത്തിലെ ഹോട്ടലുകളിലും മറ്റു ചെറുകിട സ്ഥാപനങ്ങളിലും ജോലിക്ക് അയച്ചത് വലിയ വാര്‍ത്തയായിരുന്നു. വെറും 7000 രൂപ മാത്രം നല്‍കിയായിരുന്നു മകനെ ജോലി തേടാന്‍ വിട്ടത്.

തൊഴിലാളികള്‍ക്ക് വന്‍ ബോണസ് പ്രഖ്യാപിച്ച് ശ്രദ്ധ നേടിയെങ്കിലും ഹരികൃഷ്ണ എക്‌സ്‌പോര്‍ട്‌സിന് ചീത്തപ്പേരുമുണ്ട്. മുസ്ലിമായതിന്റെ പേരില്‍ ഉദ്യോഗാര്‍ത്ഥിയുടെ അപേക്ഷ തള്ളിയതിന് കമ്പനിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. എംബിഎ ബിരുദദാരിയായ സിഷാന്‍ അലി ഖാന്റെ അപേക്ഷയാണ് തങ്ങള്‍ മുസ്ലിമല്ലാത്തവരെ മാത്രമെ ജോലിക്കെടുക്കുന്നുള്ളൂ എന്ന് കാണിച്ച് തള്ളിയത്. ഇത് വലിയ വിവാദത്തിന് ഇടയാക്കിയതോടെ കമ്പനിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
Leave a Reply