Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോർക്ക് : ഇനി ശസ്‌ത്രക്രിയയ്‌ക്കു ഗൂഗിള്‍ സഹായം. ഓഹിയോയിലെ വെക്‌സനര്‍ മെഡിക്കല്‍ സെന്ററിലെ ഡോക്‌ടര്‍മാര്‍ നടത്തിയ ശസ്‌ത്രക്രിയ സര്‍ജന്‍മാരും ഓഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വൈദ്യശാസ്‌ത്ര വിദ്യാര്‍ഥികളും തല്‍സമയം കണ്ടു.ഡോ.ക്രിസ്‌റ്റഫര്‍ കീഡിംഗ് ഗൂഗിള്‍ ഗ്ലാസ് ധരിച്ചാണു ശസ്‌ത്രക്രിയാ തീയറ്ററില്‍ എത്തിയത്. . അദ്ദേഹത്തിന് കാണുന്നതുപോലെ തന്നെ ദൃശ്യങ്ങള്‍ സര്‍ജന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍നെറ്റിലൂടെ കാണാമായിരുന്നു. ഉയര്‍ന്ന നിലവാരത്തിലുള്ള ദൃശ്യങ്ങളാണു ഗൂഗിള്‍ ഗ്ലാസില്‍ ഘടിപ്പിച്ച കാമറയില്‍നിന്നു ലഭിച്ചത് . ഗൂഗിള്‍ ഗ്ലാസ് നല്‍കുന്ന ദൃശ്യങ്ങളുടെ സഹായത്താല്‍ സര്‍ജന്മാര്‍ക്കു ശാസ്‌ത്രക്രിയാ മുറിയിലുള്ള ഡോക്‌ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാനാകും. എക്‌സ്-റേ, എം.ആര്‍.ഐ. സ്‌കാന്‍ ഫലങ്ങളും ഗൂഗിള്‍ ഗ്ലാസ് ഡോക്‌ടര്‍മാരുടെ കണ്‍മുമ്പില്‍ എത്തിക്കും. ശസ്‌ത്രിയ രംഗത്ത് വിപ്ലവം സൃഷ്‌ടിക്കുന്ന പരിഷ്‌കാരങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണു ഗൂഗിളിന്റെ അവകാശവാദം.
Leave a Reply