Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റബാത്ത് : വാര്‍ത്താവായനയ്ക്കിടെ അസാധാരണമായ തടസങ്ങള്‍ നേരിട്ടാൽ എന്തുചെയ്യണം എന്ന് ചിന്തിച്ച് നിൽക്കുന്നവർ ഉണ്ട് .എന്നാൽ മൊറോക്കോയിലെ മെഡി 1 ടെലിവിഷന്‍ ചാനലില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. ലെന അല്‍വാഷ് ഒഴുക്കോടെ വാര്‍ത്ത വായിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരുടെ മകള്‍ സ്മാര്‍ട്ട് ഫോണുമായി ഓടിയെത്തുകയായിരുന്നു. അമ്മയുടെ തോളില്‍ തട്ടുമ്പോഴാണ് പരിപാടി ലൈവായി നടക്കുന്ന കാര്യം കുട്ടിയും അറിയുന്നത്. അതിനാല്‍ ഫോണ്‍ താഴെവച്ച് അവള്‍ ഓടിമറയുന്നു.ഒരു വശത്തേക്ക് തിരിഞ്ഞുനോക്കിയ ലെന പുരികമൊന്ന് വളച്ചതല്ലാതെ മറ്റൊന്നും സംഭവിക്കാത്ത മട്ടിൽ വാര്‍ത്താവായന തുടർന്നു.ഈ കാരണത്താൽ എല്ലാവരും ലെനയെ പ്രശംസിച്ചു. ഇനി,യാതൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ വാർത്ത വയ്ക്കുന്ന ലനയെ കണ്ടു നോക്കൂ …
Leave a Reply