Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പച്ചകുത്ത് അഥവാ ടാറ്റൂ ഇന്ന് ഫാഷന്റെ ഭാഗമാണ്. ശരീരത്ത് എവിടെയെങ്കിലും ടാറ്റൂ കുത്തിയില്ലെങ്കില്‍ മോഡേണ്‍ ആവില്ലെന്ന് കരുതുന്നവരാണ് പുത്തന്‍ തലമുറയില്‍ പലരും.
എന്നാല്‍ ഇവരില്‍ പലര്‍ക്കും എന്താണ് ഈ പച്ചകുത്തെന്നും എന്തിനാണ് പച്ചകുത്തുന്നതെന്നും ഇത് ആരോഗ്യപരമാണോ എന്നുമൊക്കെ ചോദിച്ചാല്‍ പലപ്പോഴും ഉത്തരമുണ്ടാകില്ല.
എന്നാലിതാ പച്ചകുത്തിന് പിന്നില്‍ ജ്യോതിഷപരമായ പലകാര്യങ്ങളുമുണ്ടെന്നാണ് പറയപ്പെടുന്നത്. അതായത് പച്ചകുത്തലിലെ പല അടയാളങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കും പലരും ചിന്തിക്കുക പോലും ചെയ്യാത്ത അര്‍ഥങ്ങളാണുള്ളത്.
ജ്യോതിഷപരമായി പറഞ്ഞാല്‍ അര്‍ഥമറിയാതെ പച്ചകുത്തുന്ന, ചില അടയാളങ്ങളും ചിഹ്നങ്ങളും അയാളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കും. ചിലര്‍ കലാപരമായും മറ്റു ചിലര്‍ ഏതെങ്കിലും ഗ്രൂപ്പിന്റെ അടയാളവുമൊക്കെയാണ് ശരീരത്തില്‍ പലതും പച്ചകുത്തുന്നത്. ചൈനയിലെ ചില ഗോത്രങ്ങള്‍ തിന്‍മയുടെ ശക്തിയെ തുരത്തുന്നതിനും നന്‍മയെ ശക്തിപ്പെടുത്തുന്നതിനുമാണ് പച്ചകുത്തല്‍ നടത്തുന്നത്.

ഇവ പലപ്പോഴും അവരുടെ വ്യക്തിത്വത്തെയും മനസിനേയും ശരീരത്തേയും പലതരത്തില്‍ ദോഷകരമായി ബാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. അതുപോലെ പച്ചകുത്തലിന് പിന്നിലെ ശാസ്ത്രീയ വശത്തെക്കുറിച്ചും പലര്‍ക്കും അറിയില്ല.
അതുപോലെ ശരീരത്തില്‍ മതപരമായ ചിഹ്നങ്ങള്‍ പച്ചകുത്തുന്നത് നല്ല രീതിയാണെങ്കില്‍ പോലും അവയുടെ ശരിയായ ഡിസൈന്‍ തന്നെയല്ലെങ്കില്‍ അത് മാനസിക ശാരീരിക പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുമെന്നും ജ്യോതിഷശാസ്ത്ര വിദഗ്ധര്‍ പറയുന്നു. ഇത് ഡിപ്രഷനോ അതുപോലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കോ വരെ കാരണമായേക്കാം.
ജ്യോതിശാസ്ത്രപരമായി നമ്മുടെ ശരീരവും മനസും ഗ്രഹങ്ങളും തമ്മില്‍ വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു. ശരീരത്തില്‍ പച്ചകുത്തുമ്പോള്‍ ശരീത്തിലേയ്ക്ക് മഷി കയറുകയും അതുമൂലം ശരീത്തിന് മാറ്റം സംഭവിക്കുകയാണെന്നും, അതുകൊണ്ട് പച്ചകുത്തലിലെ ശരിതെറ്റുകള്‍ മനസിനേയും ശരീരത്തെയും ബാധിക്കുമെന്നുമാണ് ഇവരുടെ പക്ഷം.
Leave a Reply