Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 5:02 pm

Menu

Published on January 18, 2017 at 5:38 pm

ചായ കുടിക്കൂ; പ്രായം കുറയട്ടേ

tea-is-much-more-important-than-we-imagine

ചര്‍മ്മ സൗന്ദര്യത്തിന് ഏറ്റവും ആവശ്യമായ ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് ചായ. ചായ രക്തത്തിലെ ആന്റി ഓക്‌സിഡന്റുകളെ 50 ശതമാനം വരെ ഉയര്‍ത്തുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

രണ്ടു മിനിറ്റെങ്കിലും തിളപ്പിച്ച ചായ സാവധാനം കുടിക്കുകയാണ് വേണ്ടത്. ഗ്രീന്‍ ടീയും ബ്ലാക്ക് ടീയും നല്ലതാണ്. ഗ്രീന്‍ ടീ കുടിക്കുമ്പോള്‍ മുപ്പത് മിനിറ്റിനകത്തും ബ്ലാക്ക് ടീ കുടിക്കുമ്പോള്‍ അന്‍പത് മിനിറ്റിനകത്തും ശരീരത്തിലെ ആന്റി ഓക്‌സിഡന്റുകളുടെ അളവ് 40-48 ശതമാനത്തോളം കൂടിയതായി കണ്ടെത്തിയിട്ടുണ്ട്.

ശരീരത്തിലെ വിഷാംശങ്ങള്‍ കുറയ്ക്കുന്നതിനായി കരള്‍ ഉല്‍പ്പാദിപ്പിക്കുന്ന എന്‍സൈമുകളെ കൂട്ടാന്‍ ചായയ്ക്ക് കഴിയും. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളേയും കോളങ്ങളെ നശിപ്പിക്കുന്ന വിഷാംശങ്ങളേയും കുറയ്ക്കുന്നു.

മാംസം പാകം ചെയ്യുമ്പോള്‍ കോശങ്ങളെ നശിപ്പിക്കുന്ന നൈട്രോസമൈന്‍സ്, ഹാട്രോസൈക്ലിക്ക് അമൈന്‍സ് തുടങ്ങിയ ഘടകങ്ങള്‍ ശരീരത്തിലുണ്ടാകും. അവയെ നശിപ്പിക്കാന്‍ ചായയ്ക്ക് കഴിയും. മാംസം കഴിക്കുന്നതിനൊപ്പം ചായ കുടിക്കുന്നത് മാംസം കഴിക്കുന്നതു മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കും.

മാത്രമല്ല ചായ ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്നും ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കൊളസ്‌ട്രോള്‍ കുറയാനും ചായ നല്ലതാണ്. ഗ്രീന്‍ ടീ കുടിക്കുന്നവര്‍ക്ക് സ്‌ട്രോക്കിനുള്ള സാധ്യത പകുതിയായി കുറയും.

Loading...

Leave a Reply

Your email address will not be published.

More News