Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെയ്ജിങ് : രണ്ടു വയസുണ്ടായിരുന്ന സിയാവോയെ തട്ടിക്കൊണ്ട് പോയവർ അവനെ ഫുജിയാന്‍ പ്രവിശ്യയിലെ കുടുംബത്തിന് വിറ്റു. തനിക്ക് ജന്മം നല്‍കിയ മാതാപിതാക്കള്‍ ആരെന്നറിയാതെ അവന്‍ വളര്‍ന്നത് ആ കുടുംബത്തിലാണ്.എന്നാല്‍ അവന്റെ മാതാപിതാക്കളായ ഹുവാങ് ഷൂപ്പിങ്ങും ലിന്‍ സുന്നും മകനുവേണ്ടിയുള്ള അന്വേഷണം നിറുത്തിയിരുന്നില്ല. തങ്ങളുടെ രക്തസാമ്പിള്‍ പൊലീസിന് നല്‍കിയ അവര്‍ 19 വര്‍ഷമായി കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ സിയാവോയുടെ രക്തസാമ്പിളുമായി അത് മാച്ച് ചെയ്യുന്നതായി പൊലീസ് കണ്ടെത്തി. ദത്തെടുക്കപ്പെട്ട എല്ലാ കുട്ടികളുടെയും രക്തം ഈ മാതാപിതാക്കളുടെ ഡി എന്‍ എയുമായി തുലനം ചെയ്തുവരികയായിരുന്നു.
സിയാവോയെ വാങ്ങുമ്പോള്‍ അവനെ മോഷ്ടിച്ചുകൊണ്ടുവരികയായിരുന്നുവെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് വളര്‍ത്തുപിതാവ് ഷാങ് ഹുവാന്‍ പറഞ്ഞു. ഇപ്പോള്‍ മാതാപിതാക്കള്‍ തനിക്ക് രണ്ടല്ല നാലാണെന്നായിരുന്നു സിയാവോയുടെ പ്രതികരണം.ഇപ്പോൾ മാതാപിതാക്കൾ ഡി എന്‍ എ ടെസ്റ്റിന് നന്ദി പറയുകയാണ് . കാരണം വെറും രണ്ടു വയസുള്ളപ്പോള്‍ തട്ടിക്കൊണ്ടുപോകപ്പെട്ട യുവാവിന് മാതാപിതാക്കളെ തിരിച്ചറിയാന്‍ ഇതുമാത്രമായിരുന്നു വിശ്വസനീയമായ ഏക വഴി. ഡി എന്‍ എ ടെസ്റ്റിലൂടെ 19 വര്‍ഷത്തിനുശേഷം മകനെ കണ്ടെത്തിയ കുടുമ്പം ഏറെ സന്തോഷത്തിലാണ്.
Leave a Reply