Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 2:31 pm

Menu

Published on January 7, 2015 at 12:04 pm

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക്‌ ഒരു സന്തോഷവാർത്ത..!!

that-smartphone-is-giving-your-thumbs-superpowers

ഇന്നത്തെ കാലത്ത് സ്മാർട്ട് ഫോണുകൾ ഒരു  ട്രെന്റായി മാറാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. ഓരോ വർഷം  കൂടുന്തോറും  സ്മാർട്ട് സ്ക്രീൻ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണവും കൂടികൊണ്ടിരിക്കുകയാണ്. വിപണിയും ആളുകളുടെ മനസും അത്രകണ്ടു കീഴടക്കിയിരിക്കുകയാണ്‌ സ്മാർട്ട് ഫോണുകള്‍.എന്നാൽ സാധാരണ ഫോണുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്നും വ്യത്യസ്ഥമായി ടച്ച്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ ചില പ്രത്യേകതകള്‍ ഉണ്ടെന്നതാണ്‌ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്  . സാധാരണ ഫോണായാലും സ്മാർട്ട് ഫോണായാലും അത് ഉപയോഗിക്കുവാൻ വിരലുകൾ അത്യാവശ്യമാണ് എന്നകാര്യം ഏവർക്കും അറിയാവുന്നതാണ്.37 ആളുകളെയാണ് പഠനത്തിന് വിധേയരാക്കിയുന്നത്. ഇതില്‍ 27 പേര്‍ക്ക്‌ നല്‍കിയത്‌ സ്മാർട്ട് ഫോണുകളാണ്‌. എല്ലാ പുതിയ സൌകര്യങ്ങളുമുള്ള പുതുപുത്തന്‍ ഫോണുകള്‍ 27 പേര്‍ക്ക്‌ ലഭിച്ചപ്പോള്‍ ബാക്കിയുള്ളവര്‍ക്ക്‌ ലഭിച്ചത്‌ സാധാരണ ഫോണുകളാണ്‌. സ്മാർട്ട് ഫോൺകള്‍  ഉണ്ടാകുന്നതിന്‌ മുമ്പ്‌ തന്നെ ഇവിടെയുണ്ടായിരുന്ന സ്വിച്ചുള്ള ഫോണുകള്‍ ബാക്കിയുള്ളവരും ഉപയോഗിച്ചു. പത്ത്‌ ദിവസം ഇവര്‍ക്ക്‌ ഫോണുകള്‍ ഉപയോഗിക്കുവാന്‍ നല്‍കി. സാധാരണ ഫോണുകള്‍ ഉപയോഗിച്ചവരുടെ തലയ്ക്കുള്ളിലെ തലച്ചോറിന്‌ കുഴപ്പമൊന്നും സംഭവിച്ചില്ല. എന്നാൽ  ടച്ച്‌ ഫോണുകള്‍ ഉപയോഗിച്ചവരുടെ തലച്ചോറിന്‌ ചില പ്രശ്‌നങ്ങള്‍ സംഭവിച്ചു.അതായത് തലച്ചോറിന്റെ മധ്യഭാഗത്തുള്ള കോര്‍ടെക്‌സില്‍ ചില വളര്‍ച്ചകള്‍ ഇവര്‍ക്കുണ്ടായതായി പഠനത്തില്‍ കണ്ടെത്തി.വിരലുകളുടെ ചലനങ്ങളും നിയന്ത്രണവും നടത്തുന്നത്‌ കോര്‍ടെക്‌സിന്റെ ഭാഗത്തുനിന്നുമാണ്‌. ഇവിടെ വളര്‍ച്ചകള്‍ ഉണ്ടായെന്നതു കൊണ്ട്‌ അര്‍ഥമാക്കുന്നത്‌ സ്മാർട്ട് ഫോണുകളുമായി വേഗത്തില്‍ ഇടപഴകുവാന്‍ തക്കവിധമുള്ള രീതിയിലേക്ക്‌ കോര്‍ടെക്‌സിന്റെ ഒരു ഭാഗം പ്രത്യേക തരത്തിലേക്ക്‌ മാറിയിരിക്കുന്നുവെന്നതാണ്‌. വേഗത്തില്‍ ടച്ചു ഫോണുകള്‍ പ്രവര്‍ത്തിക്കുന്നതിനും മനസില്‍ ഉദിക്കുന്ന ആശയങ്ങള്‍ വരലുകള്‍ വഴി അതിവേഗം ഫോണിലേക്ക്‌ എത്തിക്കുവാനും ഇത്തരത്തില്‍ പുതിയതായി രൂപപ്പെടുന്ന കോര്‍ടെക്‌സിന്റെ ഭാഗത്തിന്‌ കഴിയുമെന്നാണ് കണ്ടെത്തൽ .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News