Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്റർ നെറ്റ് സുരക്ഷയുടെ ഭാഗമായി നമ്മൾ പലരും പാസ് വേഡുകൾ സെറ്റ് ചെയ്ത് വയ്ക്കാറുണ്ട്. മറ്റൊരാൾക്കും ഇത് കണ്ടുപിടിക്കാൻ പ്രയാസമുള്ള തരത്തിലുള്ള പാസ് വേഡുകളാണ് പലരും സെറ്റ് ചെയ്യാൻ ഉപയോഗിക്കുന്നത്.അതുകൊണ്ട് തന്നെ മറ്റാർക്കും ഇത് മോഷ്ടിക്കാൻ കഴിയില്ല എന്ന വിശ്വാസത്തോടെയാണ് എല്ലാവരും കഴിയുന്നത്.പക്ഷേ നാം സെറ്റ് ചെയ്തിരിക്കുന്ന പാസ് വേഡുകള്‍ എല്ലായ്‌പ്പോഴും സുരക്ഷിതമാണെന്ന ധാരണ തെറ്റാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല . അതായത് അവ എപ്പോഴും ഹാക്കിംഗിന് വിധേയമാകാനും അത് വഴി നമ്മുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോരാനും സാധ്യത കൂടുതലാണ്. നിരവധി ഹാക്കിംഗ് ശ്രമങ്ങള്‍ അടുത്തകാലങ്ങളിലായി നടന്നിരിക്കുന്നത്തിനുള്ള പ്രധാന കാരണവും ഇത് തന്നെയാണ്.എങ്കിൽ പോലും ഇപ്പോഴും ആളുകള്‍ ഒരേ തരം പാസ് വേഡുകള്‍ തന്നെ ഉപയോഗിക്കുകയാണ്.സൈബര്‍ സുരക്ഷാ കമ്പനിയായ സ്പ്ലാഷ് ഡാറ്റ പുറത്തിറക്കിയ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവുമേറെ ഉപയോഗിക്കപ്പെട്ട പാസ് വേഡുകളുടെ പട്ടികയാണ് ഇക്കാര്യം അറിയിച്ചത്. വടക്കേ അമേരിക്കയിലും യൂറോപ്പിലുമായി നടന്ന 33 ലക്ഷം പാസ് വേഡ് ചോര്‍ത്തല്‍ സംഭവങ്ങളില്‍ വെളിവായ പാസ് വേഡുകള്‍ വിശകലനം ചെയ്താണ് കമ്പനി ഈ പട്ടിക പുറത്തിറക്കിയത്.25 പൊതുവായ പാസ് വേര്‍ഡുകളുടെ വിവരങ്ങളാണ് ഇവർ പുറത്തുവിട്ടിരിക്കുന്നത് . 2013ല്‍ ഏറ്റവും കൂടുതലാളുകള്‍ ഉപയോഗിച്ച പാസ് വേഡ് 123456 എന്നതായിരുന്നു. ഈ വര്‍ഷവും അതു തന്നെയെന്ന് പട്ടിക വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനം password എന്ന വാക്കിനായിരുന്നു. ഈ വര്‍ഷവും അതു തന്നെയാണ് രണ്ടാം സ്ഥാനത്ത്. ഇവയൊക്കെ ആണെങ്കിലും ‘monkey,’ ‘dragon,’ ‘letmein’ എന്നീ വാക്കുകളും പട്ടികയുടെ 25 നുള്ളില്‍ വരും.നിങ്ങളുടെ പസ്വേഡുകള്‍ സുരക്ഷിതമാകണമെങ്കില്‍ അക്കങ്ങളും അക്ഷരങ്ങളും അടയാളങ്ങളും കൂട്ടിച്ചേര്‍ത്ത് ടൈപ്പ് ചെയ്യാന്‍ കമ്പനി അവശ്യപ്പെടുന്നു.അതില്‍ കൂടുതല്‍ എണ്ണം ടൈപ്പ് ചെയ്യുന്നതും നിങ്ങളുടെ പാസ്വേഡ് സുരക്ഷ കൂട്ടുമെന്നും പറയുന്നു.
സ്പ്ലാഷ് ഡേറ്റ പുറത്തു വിട്ട ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട ആ പാസ് വേഡുകള്‍
123456
password
12345
12345678
qwerty
1234567890
1234
baseball
dragon
football
1234567
monkey
letmein
abc123
111111
mustang
access
shadow
master
michael
superman
696969
123123
batman
trustno1
Leave a Reply