Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദിവാസ്വപ്‌നങ്ങള്‍ കാണാത്തവരായി ആരുമുണ്ടാകില്ല.എന്നാൽ ഇത് അലസതയുടെയും മടിയുടെയും ലക്ഷണമാണെന്നാണ് വര്‍ഷങ്ങളായി കരുതിപ്പോന്നത്.എന്നാലിത് മാനസിക ആരോഗ്യത്തിന് നല്ലതാണെന്നാണ് മന:ശാസ്ത്രജ്ഞരുടെ ഇപ്പോഴത്തെ അഭിപ്രായം.ദിവാസ്വപ്നം കലാപരമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതിനാല്‍ എഴുത്തുകാര്‍ക്കും സിനിമാ സംവിധായകര്‍ക്കും പ്രയോജനം ചെയ്യുമെന്ന് പ്രശസ്ത മനോരോഗ വിദഗ്ധന്‍ ഡോ. അരുണ ബ്രൂട്ട അഭിപ്രായപ്പെടുന്നു.ഇതുസംബന്ധിച്ച് നടത്തിയ പഠനത്തിൽ ചില കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ട് .അവ എന്തൊക്കെയാണെന്ന് നോക്കാം…
ക്രിയേറ്റിവിറ്റി വര്‍ദ്ധിക്കും
ക്രിയേറ്റീവ് ജോലി ചെയ്യുന്നവര്‍ക്കാണ് ദിവാസ്വപ്നം കാണുന്നതിന്റെ ഏറ്റവും വലിയ ഗുണം ലഭിക്കുക. ജോലിയുമായി ബന്ധപ്പെട്ട ക്രിയാത്‌മകത വര്‍ദ്ധിക്കുമെന്നും 2013ല്‍ നടത്തിയ പഠനം പറയുന്നു.
ജോലിക്ഷമത വര്‍ദ്ദിക്കും
ദിവാസ്വപ്‌നം കാണുന്നവരില്‍ ജോലിക്ഷമതയും പ്രവര്‍ത്തനക്ഷമതയും വര്‍ദ്ദഇക്കുമെന്ന് പറയുന്നു. തലച്ചോറിലെ പ്രോബ്ലം സോള്‍വിംഗ് ഭാഗത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുന്നതാണ് ഇതിന് കാരണമെന്ന് പഠനം വ്യക്തമാക്കുന്നു.
ഓര്‍മ്മശക്‌തി വര്‍ദ്ധിക്കും
ദിവാസ്വപ്‌നം കാണുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിക്കാന്‍ സഹായകരമാണെന്ന് പഠനം വ്യക്തമാക്കുന്നു.
മൂഡ് മെച്ചപ്പെടുത്തും
ദിവാസ്വപ്നം കാണുന്നവരില്‍ മൂഡ് ഓഫ് പ്രശ്‌നങ്ങള്‍ കുറവായിരിക്കും. എപ്പോഴും സന്തോഷത്തോടെ പെരുമാറാന്‍ ഇവര്‍ക്ക് സാധിക്കും.
ഏകാന്തത പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കാനാകും
ദിവാസ്വപ്‌നം കാണുന്നവരില്‍ ഏകാന്തവാസം അവസാനിപ്പിക്കുന്നതിനുള്ള തോന്നല്‍ ഉടലെടുക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും എപ്പോഴും ബന്ധപ്പെട്ട് ജീവിക്കാന്‍ ദിവാസ്വപ്‌നങ്ങള്‍ പ്രേരകമാകും.
ബന്ധം വേര്‍പിരിയല്‍ ഒഴിവാക്കാനാകും
പ്രണയമോ വിവാഹബന്ധമോ വേര്‍പിരിയാനുള്ള തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ ദിവാസ്വപ്‌നങ്ങള്‍ സഹായിക്കും.
Leave a Reply