Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:44 am

Menu

Published on April 24, 2017 at 4:56 pm

നോൺസ്റ്റിക് പാത്രങ്ങൾ കേടുകൂടാതെ ദീർഘനാൾ ഉപയോഗിക്കാം…!!

the-best-way-to-take-care-of-your-non-stick-pans

പാചകത്തിന് ഇന്നത്തെ കാലത്ത് മിക്ക വീടുകളിലും ഉപയോഗിച്ചുവരുന്ന ഒന്നാണ് നോണ്‍സ്റ്റിക് പാത്രങ്ങള്‍. ഇത് അടിയില്‍ പിടിയ്ക്കില്ലെന്ന ഒരൊറ്റ കാരണത്താൽ പാചകത്തിന് വളരെ സൗകര്യപ്രദവുമാണ്. എങ്കിലും പെര്‍ഫ്‌ളുറോട്ടനോയിക് ആസിഡ് ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യത്തിന് ഇത് അത്ര നല്ലതല്ല. ഇതിൻറെ ഉപയോഗം ശരിയല്ലെങ്കിൽകൂടുതൽ കാലം ഉപയോഗിക്കാന്‍ കഴിയില്ല. അതിന് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.



നോൺസ്റ്റിക് പാനുകൾ ഉപയോഗിക്കുമ്പോൾ എപ്പോഴും തീ കുറച്ച് വെച്ചാണ് പാചകം ചെയ്യേണ്ടത്. അല്ലാത്തപക്ഷം കോട്ടിംഗിന് പെട്ടെന്ന് കേടുസംഭവിക്കാൻ ഇടവരും. അതിനാൽ നോണ്‍ സ്റ്റിക് പാനിലെ കുക്കിംഗ് ശ്രദ്ധിക്കേണ്ടതാണ്. തക്കാളി, നാരങ്ങ തുടങ്ങിയ അസിഡിക് ആയിട്ടുള്ള ഭക്ഷണങ്ങള്‍ യാതൊരു കാരണവശാലും നോൺസ്റ്റിക് ചട്ടിയിൽ വെയ്ക്കരുത്.



ഉപയോഗിക്കുന്നതിനു മുന്‍പായി ഇതിൽ അല്പം എണ്ണ പുരട്ടുക. എന്നാൽ അധികമാവാതെ ശ്രദ്ധിക്കുകയും വേണം.എണ്ണ പുരട്ടുന്നത് അധികമായാൽ നോണ്‍സ്റ്റിക് പെട്ടെന്ന് കേടാകും. ഇത് പാത്രങ്ങളിൽ ലോഹം കൊണ്ടുള്ള തവിയും സ്പൂണും നോണ്‍സ്റ്റിക് പാത്രങ്ങളിൽ ഉപയോഗിക്കാതിരിക്കുക. പാടു വീഴാന്‍ ഇത് കാരണമാകും. നോണ്‍സ്റ്റിക് ചട്ടിയില്‍ പാകം ചെയ്ത ഭക്ഷണം അതിൽ തന്നെ ഒരിക്കലും വെയ്ക്കാൻ പാടില്ല.അത് പെട്ടെന്ന് ഭക്ഷണം ചീത്തയാവാൻ കാരണമാകും.



കുക്കിംഗ് സ്‌പ്രേ നോണ്‍സ്റ്റിക് പാനില്‍ ഉപയോഗിക്കാൻ പാടില്ല. ഇത് പാത്രത്തെ പെട്ടെന്ന് ചീത്തയാക്കും. നോൺസ്റ്റിക് പാത്രങ്ങൾ കഴുകുമ്പോൾ മറ്റ് പാത്രങ്ങൾ കഴുകുന്ന ലാഘവത്തോടെ കഴുകരുത്. സ്‌പോഞ്ച് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് മാത്രം ഇവ കഴുകുക.അല്ലാത്തപക്ഷം ഇതിൻറെ കോട്ടിംഗിന് കേട് സംഭവിക്കും.

Loading...

Leave a Reply

Your email address will not be published.

More News