Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:52 am

Menu

Published on October 24, 2013 at 5:10 pm

ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്: സെന്‍സെക്സ് 21,000 കടന്നു

the-bse-sensex-gained-over-200-points-on-thursday

മുംബൈ: ഇന്ത്യന്‍ ഓഹരി സൂചികയില്‍ വന്‍ കുതിച്ചുചാട്ടം. റിയല്‍ എസ്‌റ്റേറ്റ്, ഓട്ടോമൊബൈല്‍, ബാങ്കിങ് മേഖലയ്ക്കുണ്ടായ ഉണര്‍വാണ് മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സിനെ മൂന്നു വര്‍ഷത്തെ ഏറ്റവും വലിയ ഉയരത്തിലെത്തിച്ചത്.
ബുധനാഴ്ച്ചത്തെ ക്ളോസിങില്‍ നിന്ന് 200 പോയന്‍േറാളം ഉയര്‍ന്ന് രാവിലെ 10.30 ഓടെ 21,039 വരെ സൂചിക എത്തുകയും ചെയ്തു. ഇതിനു മുമ്പ് 2010 നവംബര്‍ അഞ്ചിനാണ് സെന്‍സെക്സ് 21,000 കടന്നിരുന്നത്.
2008 ജനുവരി എട്ടിനാണ് ആദ്യമായി സെന്‍സെക്സ് 21,000 പോയിന്‍്റ് കടന്നത്. അന്ന് ബോംബെ ഓഹരി സൂചിക 21,078 വരെ ഉയര്‍ന്നിരുന്നെങ്കിലും ലാഭമെടുക്കലിനെ തുടര്‍ന്ന് 20,873 പോയിന്‍്റിലായിരുന്നു ക്ളോസിങ്.
നിഫ്റ്റി 69.30 പോയിന്‍്റ് ഉയര്‍ന്ന് 6,247.65 പോയിന്‍്റിലാണ് വ്യാപാരം തുടരുന്നത്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ സജീവമായതാണ് സെന്‍സെക്സിലെ മുന്നേറ്റത്തിന് പ്രധാനമായും കാണമായത്.

Loading...

Leave a Reply

Your email address will not be published.

More News