Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 18, 2026 7:45 am

Menu

Published on November 18, 2016 at 12:32 pm

സോഷ്യല്‍ മീഡിയയെ വലച്ച് ആ ചോദ്യം ……ഈ ഷെല്‍ഫ് എങ്ങനെ തുറക്കും?

the-internets-stumped-over-this-real-life-cupboard-crisis

കഴിഞ്ഞ കുറച്ച് നാളുകളായി കുഴക്കുന്ന ഒരു ചോദ്യത്തിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. ഒരു ഷെല്‍ഫ് തുറക്കാന്‍ സഹായിക്കണമെന്ന ഒരു വീട്ടമ്മയുടെ ചോദ്യമാണ് സോഷ്യല്‍ മീഡിയയെയാകെ വലക്കുന്നത്. ഇതിത്ര വലിയ കാര്യമോ എന്ന് ചോദിക്കും മുന്‍പ് ഈ ചിത്രമൊന്ന് കണ്ടുനോക്കൂ.
ഒരു ഷെല്‍ഫ്. അതിനുള്ളിലിരുന്ന പാത്രങ്ങളെല്ലാം എങ്ങനെയോ നിര തെറ്റിയിരിക്കുകയാണ്. ഒരിളക്കം തട്ടിയാല്‍ താഴെ വീണുപൊട്ടുന്ന അവസ്ഥയാണ്. പാത്രങ്ങള്‍ പൊട്ടാതെ എങ്ങനെ ഷെല്‍ഫ് തുറക്കാം ?

തായ് വാനില്‍ നിന്നുള്ള ഒരു വീട്ടമ്മയാണ് കേട്ടാല്‍ സിംപിളെന്ന് തോന്നുന്ന ഈ ചോദ്യം ചിത്രം സഹിതം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.നവംബര്‍ 13ന് പോസ്റ്റ് ചെയ്ത ചിത്രം ആദ്യം ഷെയര്‍ ചെയ്തത് സുഹൃത്തുക്കളാണ്. എന്നാല്‍ പിന്നീട് സോഷ്യല്‍ മീഡിയയാകെ ഈ ചോദ്യം ഏറ്റെടുത്തു. മറുപടികളുമെത്തി.

ഷെല്‍ഫിന് താഴെ കട്ടിയുള്ള കാര്‍ഡ് ബോര്‍ഡുകള്‍ നിരത്തിയ ശേഷം ഷെല്‍ഫ് തുറക്കാമെന്ന് ഒരാള്‍ മറുപടി നല്‍കി. അപ്പോള്‍ പിന്നെ പാത്രങ്ങള്‍ പൊട്ടുമെന്ന പേടി വേണ്ടല്ലോ.
പക്ഷേ ഒരു പാത്രത്തിന് മുകളില്‍ മറ്റൊരു പാത്രം വീണാലോ? അപ്പോള്‍ പാത്രങ്ങള്‍ പൊട്ടില്ലേ? എന്ന് മറുചോദ്യം.

പാത്രങ്ങളില്ലാത്ത സ്ഥലത്തെ ഗ്ലാസ് പൊട്ടിക്കുക. എന്നിട്ട് മെല്ലെ, കൈ ഉപയോഗിച്ച് പാത്രങ്ങള്‍ പെറുക്കിയെടുക്കുക. പൊട്ടിയ ഗ്ലാസ് മാത്രമങ്ങ് മാറ്റിയാല്‍ മതിയല്ലോ!ഒരു കലാസൃഷ്ടിയെന്ന നിലക്ക് ഷെല്‍ഫ് മുഴുവനായി വില്‍ക്കുക’ എന്നതാണ് മറുപടികളില്‍ ഏറ്റവും രസകരമായത്.ഇതല്ലാതെ വേറെന്തെങ്കിലും ഐഡിയ ഉണ്ടോ? ഉണ്ടെങ്കില്‍ ഈ വീട്ടമ്മയെ ഒന്നു സഹായിക്കൂ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News