Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നായയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കി നിരവധി ചിത്രങ്ങളും പരസ്യചിത്രങ്ങളും നാം കണ്ടിട്ടുണ്ട്.പുരാതന കാലം മുതൽ നായ മനുഷ്യന്റെ കൂട്ടുകാരനാണ്. എത്ര പറഞ്ഞാലും കണ്ടാലും മടുപ്പില്ലാത്ത അതേ ബന്ധത്തിലൂടെ അവയവദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പറയുകയാണ് ഒരു പരസ്യചിത്രം.
മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കായ ഡിഡിബി വേള്‍ഡ്വൈഡാണ് ‘ദ മാന്‍ ആന്‍ഡ് ദ ഡോഗ്’ എന്ന പരസ്യ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വളരെ വികാരഭരിതമായി യജമാനനും നായയും തമ്മിലുള്ള ബന്ധത്തെ ആവിഷ്‌ക്കരിച്ചിരിക്കുന്ന വീഡിയോ അവയവദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ചിന്തയും നമ്മിലുണര്‍ത്തും. എട്ട് ദശലക്ഷം തവണ കണ്ടുകഴിഞ്ഞ പരസ്യചിത്രം സമൂഹമാധ്യമങ്ങളിലും ഹിറ്റാണ്.
–
–
Leave a Reply