Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2026 3:18 pm

Menu

Published on October 11, 2016 at 11:13 am

അമ്മ 14 തവണ കുത്തിയശേഷം ജീവനോടെ കുഴിച്ചിട്ട കുഞ്ഞിന്റെ അത്ഭുതകരമായ തിരിച്ചുവരവ്….

the-miracle-baby-who-wouldnt-die-is-set-to-be-adopted

ബാങ്കോംഗ്: 14 തവണ കുത്തിയശേഷം ജീവനോടെ കുഴിച്ചിട്ട കുഞ്ഞിന് ജീവിതത്തിലേക്ക് അത്ഭുതകരമായ തിരിച്ചുവരവ്. തായ്‌ലാന്റിലാണ് മനഃസാക്ഷിയെ നടുക്കുന്ന ഈ ക്രൂരമായ സംഭവത്തെ അരങ്ങേറിയത്.ഏഴുമാസം മാത്രം പ്രായമുള്ള ഐഡിന്‍ എന്ന കുഞ്ഞാണ് മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവരവ് നടത്തിയത്.സ്വന്തം അമ്മ ഐഡിനെ 14 തവണ കത്തി കൊണ്ട് കുത്തിയശേഷം അര അടി താഴ്ചയുള്ള കുഴിയില്‍ കുഴിച്ചു മൂടുകയായിരുന്നു.കുഞ്ഞിനെ കുഴിച്ചിട്ട പ്രദേശത്ത് കൂടി കന്നുകാലികളെ മേയ്ക്കുകയായിരുന്ന പ്രദേശവാസികളിലൊരാളാണ് മണ്ണിനടിയില്‍ കുഞ്ഞിന്റെ കാല്‍ കണ്ടത്. പിന്നീട് കൈകൊണ്ട് മണ്ണു മാറ്റി നോക്കിയപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തുവാനായത്.ഉടനെത്തന്നെ കുഞ്ഞിനെ പുറത്തെടുക്കുകയും സമീപത്തെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പിന്നീട് നടന്ന വിദഗ്ധ പരിശോധനയിലാണ് കുഞ്ഞിന് കുത്തേറ്റിട്ടുണ്ടെന്ന വിവരം അറിയുന്നത്.

മണ്ണ് ശരീരത്തോട് ചേര്‍ന്ന് കിടന്നത് രക്തം വാര്‍ന്നു പോകുന്നതില്‍ നിന്നും തടഞ്ഞെന്നും ഇതാണ് കുട്ടി രക്ഷപ്പെടാന്‍ കാരണമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഏറെ നാള്‍ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് ഐഡിന്‍ ആരോഗ്യം വീണ്ടെടുത്തത്. പിന്നീട് കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയാണ് കുത്തിയതെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ഇവര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News