Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 3:21 pm

Menu

Published on October 20, 2016 at 3:54 pm

ഒരൊറ്റ ക്ലിക്ക് കൊണ്ട് ജീവിതം മാറിമറിഞ്ഞു; നീലക്കണ്ണുള്ള ഈ പാക് ചായക്കടക്കാരന്‍ ഇനി ലോകത്തിലെ വിലപിടിച്ച മോഡൽ..!!

the-pakistani-chaiwala-who-became-an-overnight-internet-sensation-just-landed-a-modelling-deal

ഒരൊറ്റ നിമിഷം മതി ചിലപ്പോള്‍ ഒരാളുടെ ജീവിതം മാറിമറിയാന്‍ എന്ന് പറയാറുണ്ട്‌ .അത് സത്യമാണെന്ന് ബോധ്യമാകും ഈ പാകിസ്താന്കാരന്‍  ‘ചായ വാല’യുടെ കഥ കേട്ടാല്‍… നീല കുര്‍ത്തയിട്ട, നീല കണ്ണുകളുള്ള ഈ സുന്ദരന്‍ ചായ ഉണ്ടാക്കുന്നതിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.ഇസ്‌ലാമാബാദിലെ ജിയാഅ് അലി എന്ന ഫോട്ടോഗ്രാഫറാണ് അര്‍ഷാദ് ഖാന്റെ ഫോട്ടോ കഴിഞ്ഞ 14 ന് ഇന്‍സ്റ്റ്ഗ്രാമില്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ അതൊരിക്കലും ഇത്തരത്തിലുള്ള ഒരു മാറ്റത്തിലേക്ക് വഴിതിരിക്കുമെന്ന് അവള്‍ പോലും വിചാരിച്ചിരുന്നില്ല. പടം ഹിറ്റായതോടുകൂടി പിന്നെ അവനെ തേടിയെത്തിയത് മോഡലിംഗ് രംഗത്തേക്കുള്ള ക്ഷണമാണ്. അതോടെ പാക്കിസ്താനില്‍ അര്‍ഷാദ് ഖാനും ഹിറ്റായിമാറി. 18വയസ് മാത്രം പ്രായമുള്ള അര്‍ഷാദ് ഖാന് 17സഹോദരങ്ങളുണ്ട്. അവസരം ലഭിച്ചതില്‍ കുടുംബം സന്തോഷത്തിലാണെന്ന് പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ഷാദ് ഖാന്‍ പറഞ്ഞു. എന്നാല്‍ സിനിമയിലേക്ക് ചുവടുമാറ്റം ഉണ്ടാവില്ലെന്നും അര്‍ഷാദ് വ്യക്തമാക്കി.അര്‍ഷാദ് ഖാന്റെ ചായക്കവില്‍പ്പനക്കാരനെ ഏറ്റെടുത്തവര്‍ പിന്നീട് മോഡല്‍ ഫോട്ടോ ആവശ്യപ്പെട്ടും രംഗത്തെത്തി. ജിയാഅ് അലി തന്നെ അവന്റെ പുതിയ ലുക്ക് ഫോട്ടോകള്‍ ഏവര്‍ക്കും പരിചയപ്പെടുത്തുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News