Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 3:04 am

Menu

Published on March 20, 2017 at 4:52 pm

ഇവർ തമ്മിൽ വിവാഹം കഴിച്ചാൽ….!

the-people-who-are-in-the-same-zodiac-sign-can-marry

വിവാഹം എന്ന് പറയുന്നത് ജീവിതത്തില്‍ പ്രധാനപ്പെട്ട വഴിത്തിരിവാണ്. പരസ്പരം ഉൾക്കൊള്ളുകയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന രണ്ടു വ്യക്തികൾ മാനസിക പക്വതയോടെ ഒന്നിച്ചു ജീവിതം പങ്കിടാൻ തീരുമാനിക്കുന്നതാണ് വിവാഹം. തന്നോടുള്ള അതേ സ്നേഹവും ബഹുമാനവും പങ്കാളിയോടുണ്ടായാൽ മാത്രമേ അവനെയോ / അവളെയോ അറിഞ്ഞു പെരുമാറാനും ഉൾക്കൊള്ളാനും കഴിയുകയുള്ളു. വിവാഹചടങ്ങുകള്‍ നടക്കുന്നത് ഓരോ മതത്തിന്റേയും വിശ്വാസങ്ങളനുസരിച്ചാണ്.
ജാതകം നോക്കിയും മറ്റു ദോഷങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയുമാണ് ഹിന്ദു വിശ്വാസ പ്രകാരമുള്ള വിവാഹങ്ങൾ നടക്കാറുള്ളത്.എന്നാൽ ഇതിൽ എത്രത്തോളം കാര്യമുണ്ടെന്ന് പലരും ചിന്തിക്കാറില്ല. ഒരേ മാസം(മലയാളമാസം) ജനിച്ചയാളുകൾ തമ്മിൽ വിവാഹം കഴിച്ചാലുള്ള ചില ഫലങ്ങളാണ് ചുവടെ…

ചിങ്ങം
കൊല്ലവർഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലായി ആണ് മലയാളമാസമായ ചിങ്ങം വരിക. ഈ മാസത്തില്‍ ജനിച്ചവര്‍ തമ്മിൽ വിവാഹം നടന്നാൽ ഇവർ എപ്പോൾ പൊട്ടിത്തെറിയ്ക്കുമെന്ന് പറയാന്‍ പറ്റാത്ത സ്വഭാവക്കാരായിരിക്കും. പരസ്പരമുള്ള സ്‌നേഹവും ബഹുമാനവും സ്ഥാനവും എല്ലാം ഒരു പോലെ സൂക്ഷിക്കാന്‍ പാടു പെടുന്ന വരായിരിക്കും ഇവർ. പലപ്പോഴും ഒരാളുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ഇവർ ശ്രമിക്കും.

കന്നി
കൊല്ലവർഷത്തിലെ രണ്ടാമത്തെ മാസമാണ് കന്നി. സെപ്റ്റംബർ – ഒക്ടോബർ മാസങ്ങൾക്ക് ഇടക്കാണ് കന്നിമാസം വരുന്നത്. ഈ മാസത്തില്‍ ജനിച്ചവര്‍ തമ്മിൽ വിവാഹം നടന്നാൽ ജീവിതത്തിൽ ഇരുവരും പരസ്പരം തൂണ് പോലെയായിരിക്കും പ്രവര്‍ത്തിയ്ക്കുന്നത്. മിക്ക കാര്യങ്ങളിലും ഇവർക്ക് ഒരേ താത്പര്യങ്ങൾ തന്നെയായിരിക്കും. പരസ്പം മനസ്സിലാക്കി ജീവിതത്തില്‍ മുന്നോട്ട് പോകാനും ഇവർക്ക് സാധിക്കും.

marriage

തുലാം
കൊല്ലവർഷത്തിലെ മൂന്നാമത്തെ മാസമാണ് തുലാം. ഒക്ടോബർ – നവംബർ മാസങ്ങളിലായാണ് ഈ മാസം വരുന്നത്. ഭാരതത്തിൽ തുലാസായി കണക്കാക്കുന്ന നക്ഷത്രരാശി ആണ് തുലാം. ഈ മാസത്തിൽ ജനിച്ചവർ തമ്മിൽ വിവാഹിതരായാൽ ഏത് കൊടുങ്കാറ്റ് വന്നാലും ഇവരെ പിരിക്കാൻ സാധിക്കില്ല. ജീവിതത്തിൽ ഉയരത്തിലെത്താന്‍ പരസ്പരം ഒരേ മനസ്സോടെ അധ്വാനിക്കാൻ ഇവർ തയ്യാറായിരിക്കും.

വൃശ്ചികം.

vrishchikam

കൊല്ലവർഷത്തിലെ നാലാമത്തെ മാസമാണ് വൃശ്ചികം. നവംബർ – ഡിസംബർ മാസങ്ങളിലായാണ് വൃശ്ചികം വരുന്നത്. ഈ മാസത്തിൽ ജനിച്ചവർ തമ്മിൽ വിവാഹിതരാവുന്നവർ സ്‌നേഹത്തിനായി ഏതറ്റം വരേയും പോവാന്‍ തയ്യാറായിട്ടുള്ളവരായിരിക്കും. ഇവർ പരസ്പരം പൂര്‍ണമായും മനസ്സിലാക്കുന്നവരും ജീവിതത്തിലെ നല്ല വശങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ച് തീരുമാനമെടുക്കുന്നവരായിരിക്കും.

ധനു
കൊല്ലവർഷത്തിലെ അഞ്ചാമത്തെ മാസമാണ് ധനു.ഡിസംബർ – ജനുവരി മാസങ്ങൾക്ക് ഇടക്കാണ് ധനുമാസം വരുന്നത്. ഈ മാസത്തിൽ ജനിച്ചവർ തമ്മിൽ വിവാഹിതരാകുന്നവർ അവരവരുടെ അഭിപ്രായത്തിന് മുന്‍തൂക്കം നല്‍കുന്നവരായിരിക്കും. സ്‌നേഹിക്കാന്‍ തന്നെ ആരോഗ്യപരമായ മത്സരം ഉണ്ടായേക്കാം. ഇവരൊരിക്കലും കടപ്പാട് എന്ന കാര്യത്തില്‍ വിശ്വസിക്കുന്നവരായിരിക്കില്ല.

മകരം

makaram

ജനുവരി-ഫെബ്രുവരി മാസങ്ങൾക്ക് ഇടക്കാണ് ഈ മാസം വരുന്നത്. ഈ മാസത്തിൽ ജനിച്ചവർ തമ്മിൽ ജോലിയെക്കുറിച്ചും അതിന്റെ തിരക്കുകളെക്കുറിച്ചും പരസ്പരം മനസ്സിലാക്കുന്നവരായിരിക്കും. ഏത് ബന്ധങ്ങളേയും ഉള്‍ക്കൊള്ളാനും അതിന്റെ വ്യാപ്തിയെക്കുറിച്ച് മനസ്സിലാക്കാനും ഇവർക്ക് കഴിയും.

കുംഭം
ഫെബ്രുവരി – മാർച്ച് മാസങ്ങൾക്ക് ഇടക്കാണ് കുംഭമാസം വരിക. സൂര്യൻ കുംഭം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കുംഭമാസം. ഈ മാസത്തിൽ ജനിച്ചവർ തമ്മിൽ വിവാഹിതരാകുന്നവർ കുടുംബത്തിന് പ്രാധാന്യം നൽകുന്നവരായിരിക്കും. ഇവർ ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നവരായിരിക്കും. ഇത് പലപ്പോഴും കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണ സാധ്യതയുണ്ട്.

മീനം
മാർച്ച്-ഏപ്രിൽ മാസങ്ങൾക്ക് ഇടക്കാണ് മീനമാസം വരിക. കൊല്ലവർഷത്തിലെ എട്ടാമത്തെ മാസമാണ് മീനം.ദാമ്പത്യ ബന്ധത്തിൽ യാതൊരു വിധ അറേഞ്ച്‌മെന്റുകളും ഇവര്‍ക്ക് ആവശ്യം വരില്ല. ഇവർ ഒരുമിച്ച് സ്വപ്‌നം കാണുന്നവരായിരിക്കും. തങ്ങളെന്താണോ അതുപോലെ തന്നെ ജീവിയ്ക്കാന്‍ മാത്രം ശ്രമിക്കുന്നവരായിരിക്കും ഇവർ.

മേടം
മദ്ധ്യകേരളത്തിലെ ജനങ്ങൾ വർഷത്തിലെ ആദ്യത്തെ മാസമായി മേടത്തെ കരുതിപ്പോന്നിരുന്നു. മേടമാസത്തില്‍ ജനിച്ചവര്‍ പരസ്പരം വിവാഹം കഴിച്ചാല്‍ ജീവിതത്തില്‍ വിവാഹമേ വേണ്ടെന്ന
തീരുമാനത്തിലേക്കായിരിക്കും എത്തിച്ചേരുക. ഇവരുടെ ജീവിതം അത്രയ്ക്കധികം ദുരന്തമായിരിക്കും.

ഇടവം

meda

ഡിസംബർ മുതൽ ഫെബ്രുവരി മാസങ്ങൾക്ക് ഇടക്കാണ് ഇടവമാസം വരുന്നത്. ഈ മാസത്തിൽ ജനിച്ചവർ തമ്മിൽ വിവാഹിതരായാൽ ജീവിതത്തില്‍ ഒരിക്കലും വിവാഹഹമെന്ന തീരുമാനം തെറ്റായിപ്പോയി എന്ന് ഇവര്‍ക്ക് തോന്നുകയില്ല. കാരണം അത്രയ്ക്ക് സന്തോഷകരമായ ജീവിതം നയിക്കുന്നവരായിരിക്കുംഇവർ.ഇവരുടെ ഇഷ്ടാനിഷ്ടങ്ങളെല്ലാം ഒരുപോലെയായിരിക്കും.

മിഥുനം
ജൂൺ – ജൂലൈ മാസങ്ങളിലായി ആണ് മിഥുനം വരിക. കൊല്ലവർഷത്തിലെ 11- മത്തെ മാസമാണ് മിഥുനം. ജീവിതത്തിന്റെ അടിത്തറ തന്നെ സ്‌നേഹമാണെന്ന ചിന്താഗതിയായിരിക്കും ഈ മാസത്തിൽ ജനിച്ചവർ തമ്മിൽ വിവാഹിതരായാൽ. ഇവർ ഏറെ ഊര്‍ജ്ജസ്വലരും ഈ ഊര്‍ജ്ജം ജീവിതത്തിലും കൊണ്ടു വരാന്‍ കഴിവുള്ളവരായിരിക്കും.

കർക്കിടകം
കൊല്ലവർഷത്തിലെ 12-മത്തെ മാസമാണ് കർക്കടകം. ഹിന്ദുക്കള്‍ ഈ മാസം രാമായണ മാസമായി ആചരിക്കുന്നു. ഈ മാസത്തിൽ ജനിച്ചവർ തമ്മിൽ വിവാഹിതരായാൽ ഇവരുടേത് ധാരാളം വികാരങ്ങളുള്ള ജീവിതമായിരിക്കും. ഇവരിൽ ഒരാള്‍ ജീവിക്കുന്നത് തന്നെ മറ്റൊരാള്‍ക്ക് വേണ്ടിയാണ് എന്ന അവസ്ഥയായിരിക്കും. ഏത് പ്രശ്‌നത്തേയും ധൈര്യപൂര്‍വ്വം നേരിടാന്‍ ഇവര്‍ക്ക് സാധിക്കും.

Loading...

Leave a Reply

Your email address will not be published.

More News