Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുപ്പിവെള്ളം സുരക്ഷിതമാണെന്ന ധാരണ നിങ്ങൾക്കുണ്ടോ? യാത്രകള്‍ക്കിടയില്‍ ദാഹിച്ചാൽ കുപ്പി വെള്ളത്തെ ആശ്രയിക്കുന്നവരാണ് മിക്കയാളുകളും. ഈ വെള്ളം എല്ലാവരും വളരെ സംതൃപ്തിയോടെയാണ് കുടിക്കാറുമുള്ളത്. എന്നാൽ നിങ്ങൾ വാങ്ങുന്ന മിനറല്‍ വാട്ടര്‍ ബോട്ടിലുകളിൽ മാരക വിഷാംശങ്ങളാണ് അടങ്ങിയിട്ടുള്ളതെന്ന് പലർക്കും അറിയില്ല. അടുത്തിടെ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് മിനറല്‍ വാട്ടറില്‍ മാരകമായ കെമിക്കലുകള്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയത്. മാത്രമല്ല വെള്ളം ശുദ്ധമാക്കുന്നതിനായി കമ്പനികളായിരുന്നു ഇവ കുപ്പികളിൽ ചേർത്തിരുന്നത്.
–
–
പലയിടങ്ങളില്‍ നിന്നായി ശേഖരിച്ച പല ബ്രാന്‍ഡുകളുടെ മിനറല്‍ വാട്ടറായിരുന്നു പരിശോധനകള്‍ക്കായി ഇവർ ഉപയോഗിച്ചിരുന്നത്. പരിശോധനയിൽ എല്ലാ കുപ്പിവെള്ളത്തിലും ക്ലോറൈറ്റ്,ക്ലോറേറ്റ്, ബ്രോമിന്‍ തുടങ്ങിയ രാസ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തുകയും ചെയ്തു. പ്ലാസ്റ്റിക് കുപ്പികളും കവറുകളും കാൻസറിന് കാരണമാകുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഫോർമാൽഡിഹൈഡ് എന്ന രാസവസ്തുവാണ് കാൻസറിന് കാരണമാകുന്നത്. ശീതളപാനീയങ്ങളിൽ ഈ രാസവസ്തു ധാരളമടങ്ങിയിട്ടുണ്ട്.
–
Leave a Reply