Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊറിയൻ സ്മാർട്ട്‌ഫോണ്‍ കമ്പനിയായ സംസ്ങ് വീണ്ടും സ്മാർട്ടാവാൻ ഒരുങ്ങുന്നു. വിൻഡോസ് ഒ.എസ് അധിഷ്ഠിത സ്മാർട്ട് ഫോണുമായാണ് സാംസ്ങ് ഇത്തവണ വിപണിയെ പിടിക്കുന്നത്. വിപണിയിൽ സാംസങ്ങിനേറ്റ മങ്ങലിനെ വീണ്ടെടുക്കുകയാണ് ലക്ഷ്യം. കമ്പനി അവതരിപ്പിച്ച ടൈസണ്‍ ഒ.എസ് പരാജയമായിരുന്നു. ബജറ്റ് വിൻഡോസ് ഫോണുകളായിരിക്കും സാംസ്ങ് ഇത്തവണ പുറത്തിറക്കുക.മൈകോസോഫ്റ്റും സാംസങ്ങും വർഷങ്ങാളായി നിയമ തർക്കങ്ങൾ തുടരുകയാണ്. ഇയൊരു കാരണമാണ് സാംസങിനെ വിൻഡോസ് ഫോണ്‍ അവതരണത്തിൽ പിന്നോട്ട് വലിച്ചത്.നിലവിലെ തർക്കം പരിഹരിക്കുകയാണെങ്കിൽ ഈ വർഷം തന്നെ ഫോണ്‍ പുറത്തിറക്കുമെന്ന് സാംസങ് അറിയിച്ചു.
Leave a Reply