Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 1:12 am

Menu

Published on April 26, 2017 at 2:11 pm

ഇവിടെ നട്ടാല്‍ തെങ്ങും ചിലപ്പോള്‍ ചതുരത്തിലാകും; ഇത് ചതുര മരങ്ങളുടെ താഴ്വര

the-square-trees-of-el-valle-de-anton-panama

മരം എന്നു കേട്ടാല്‍ തന്നെ വൃത്താകൃതിയിലുള്ള നല്ല കനപ്പെട്ട രൂപങ്ങളാണ് നമ്മുടെ മനസില്‍ തെളിയുക. എന്നാല്‍ അമേരിക്കയിലെ പനാമയിലുള്ള ഒരു താഴ്വരയിലുള്ളവര്‍ക്ക് ഇതൊന്ന് മാറ്റിപ്പറയേണ്ടി വരും.

കാരണം ഇവിടെ കാര്യങ്ങള്‍ കുറച്ചു വ്യത്യസ്തമാണ്. ഇവിടെയുള്ള ഒരു കൂട്ടം മരങ്ങള്‍ക്ക് ചതുരാകൃതിയാണുള്ളത്. കൗതുകം അതല്ല, മറ്റു പ്രദേശങ്ങളില്‍ വൃത്താകൃതിയില്‍ കാണപ്പെടുന്ന മരങ്ങള്‍ തന്നെയാണ് ഈ പ്രദേശത്ത് ചതുരാകൃതിയില്‍ കാണപ്പെടുന്നത്.

പനാമയിലെ എല്‍ വാലെ എന്ന അഗ്നിപര്‍വതത്തിന്റെ മുഖപ്രദേശമായ കെറോ ഗെയ്റ്റാള്‍ എന്ന താഴ്വരയിലാണ് ഈ അപൂര്‍വ്വ ആകൃതിയിലുള്ള മരങ്ങളുള്ളത്. മരം മുഴുവന്‍ പക്ഷെ ചതുരാകൃതിയില്‍ അല്ല. 10 അടി ഉയരത്തിനുമേലേയ്ക്ക് പോകും തോറും മരത്തിന് വൃത്താകൃതി കൈവരും. എന്നാല്‍ മനുഷ്യരുടെ ഇപെടലല്ല  ഈ മരങ്ങള്‍ ചതുരാകൃതിയിലിരിക്കാനുള്ള കാരണം.

മരങ്ങളുടെ ചതുരാകൃതിക്ക് അഗ്നിപര്‍വ്വതവുമായി ഒരു പക്ഷെ എന്തെങ്കിലും ബന്ധമുണ്ടാകാമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ പതിനായിരക്കണക്കിനു വര്‍ഷങ്ങളായി ഈ അഗ്നിപര്‍വതം നിര്‍ജീവമാണ്.

മരങ്ങള്‍ക്ക് പരമാവധി 300 വര്‍ഷത്തില്‍ കൂടുതല്‍ പ്രായമില്ല. അതുകൊണ്ട് തന്നെ അഗ്നിപര്‍വ്വതത്തിന്റെ പുറമെയുള്ള ഇടപെടലല്ല മരങ്ങളുടെ ഈ വിചിത്രാകൃതിക്ക് കാരണണമെന്നാണ് മറ്റൊരു വാദം. ഏതായാലും മരങ്ങളുടെ ചതുരാകൃതിയെ സംബന്ധിച്ച് ഏറ്റവും അംഗീകരിക്കപ്പെട്ടിട്ടുള്ള വിശദീകരണം ഇതാണ്.

ക്വാററേബ്യാ അസ്‌ട്രോലേപിസ് എന്ന വിഭാഗത്തില്‍ പെടുന്നതാണ് ഈ മരങ്ങള്‍. തെക്കേ അമേരിക്കയില്‍ ഇവ ധാരാളമായി കാണപ്പെടാറുണ്ട്. ഇവയ്ക്ക് ഒരിടത്തും കൃത്യമായ വൃത്താകൃതിയില്ല. പനാമയിലെ ഈ താഴ്വരയിലെ മരങ്ങള്‍ക്കു വൃത്താകൃതിയില്ലെന്നു മാത്രമല്ല അല്‍പ്പം കൂടി പരന്ന തടിയാണ് ഇവയ്ക്കുള്ളത്. ഇതിനെ ചതുരാകൃതി എന്ന് വിളിക്കുന്നതിനേക്കാള്‍ പരന്ന തടിയെന്നു പറുന്നതാകുമുചിതം.

ഈ അവസ്ഥയെ കുറിച്ച് പഠിക്കുന്നതിനായി ഫ്‌ളോറിഡ സര്‍വകലാശാലയിലെ ഏതാനും ഗവേഷകര്‍ ഇവിടത്തെ ചതുരത്തിലുള്ള മരങ്ങളുടെ തൈകള്‍ മറ്റൊരു സ്ഥലത്ത് വെച്ചുപിടിപ്പിച്ചു. ഇതില്‍ നിന്നും ഈ പ്രദേശത്തിന്റെ പ്രത്യേകത കൊണ്ടുമാത്രമാണ് ഇവിടത്തെ മരങ്ങള്‍ ചതുരാകൃതിയില്‍ കാണപ്പെടുന്നതെന്ന് കണ്ടെത്തുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News