Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 20, 2026 9:37 am

Menu

Published on August 9, 2014 at 10:49 pm

വെള്ളത്തെയും അഴുക്കിനെയും പ്രതിരോധിക്കുന്ന ടീ ഷര്‍ട്ടുമായി ആസ്‌ട്രേലിയന്‍ കമ്പനി ..!

the-t-shirt-that-never-gets-wet-inventors-create-hydrophobic-fabric-which-repels-liquid-and-dirt

ഇനി നിങ്ങൾക്ക്  വെള്ളത്തിൽ ധാരാളം സമയം ചെലവഴിക്കാം.അതും ഡ്രെസ്സ് ഒട്ടും നനയാതെ തന്നെ.വെള്ളം തട്ടിയാൽ നനയാത്ത വാട്ടർ ടി-ഷേർട്ടുമായി വന്നിരിക്കുകയാണ് ആസ്ട്രേലിയ.ഇവിടെ സ്ഥിതിചെയ്യുന്ന  മെൽബോർണ്‍ ക്ലോതിംഗ്   ആൻറ് ടെക്നോളജി ത്രെഡ്മിത് സ്  ആണ് ഈ പുതിയ കണ്ടുപിടിത്തത്തിന് പിന്നിൽ. വെളുത്തനിറത്തിലുള്ള  ഈ ടി -ഷേർട്ടുകൾ നിർമ്മിച്ചത് 100 കോട്ടണിലാണ്. ‘  ഹൈഡ്രോഫോബിക് ‘ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിമ്മിച്ചതുമൂലം വെള്ളത്തെയും   അഴുക്കിനെയും  സ്വയം  തടഞ്ഞുനിർത്താൻ കഴിയുന്നു എന്നാതാണ്  ഈ ടി – ഷേർട്ടിൻറെ പ്രത്യേകത.താമരയിലയുടെതുപോലെ    സമാനമായ  സ്വഭാവഗുണമുള്ളവയാണ്   ഈ ടി -ഷേർട്ടുകളെന്ന് ഗവേഷകർ പറയുന്നു.  കൂടാതെ  മനുഷ്യന് ദോഷകരമായ  തരത്തിലുള്ള വാതകങ്ങളോ കെമിക്കൽസോ  ഒന്നും തന്നെ ഈ ഷേർട്ടിൻറെ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടില്ലെന്ന് ഇവർ  അവകാശപ്പെടുന്നു.മാത്രമല്ല മെഷീനില്‍ കഴുകാവുന്ന ഈ ടീ ഷര്‍ട്ട് 80 പ്രാവശ്യം വരെ വാട്ടര്‍ പ്രൂഫായിരിക്കുമെന്നാണ് കമ്പനിയുടെ വാദം. ഇതിൻറെ വില $65  യു എസ് ഡോളെർ ആണ് (ഇന്ത്യയിലിത്   3959.47 രൂപയോളം വരും  ) ഉടൻ തന്നെ ടി -ഷേർട്ട് വിപണിയിലെത്തിക്കുവാനാണ് കമ്പനിയുടെ തീരുമാനം.  ഇപ്പോൾ ടി -ഷേർട്ടുകൾ മാത്രമായാണ് കമ്പനി ഇറക്കുന്നത്.ഭാവിയിൽ ഈ ടെക്നോളജി ഉപയൊഗിച്ച് കൂടുതൽ ഉൽപന്നങ്ങൾ നിർമ്മിക്കാനും കമ്പനിയ്ക്ക് തീരുമാനമുണ്ട്.

t-shirt3

tshirt1

tshirt4 tshirt2

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News