Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുല്ലുകള്‍ നിറഞ്ഞ സ്ഥലത്തുകൂടെ, വെള്ളി നിറത്തിലുള്ള നീളന്‍ പാന്‍റും ഫുള്‍ സ്ലീവ് ടോപ്പും തലയിലൂടെ മുഖം മറച്ചുകൊണ്ടു വലിയ ഷോളും തൊപ്പിയും വച്ച് നടന്നു നീങ്ങുന്ന ഈ രൂപം കണ്ടാല്‍ ആരും ഭയന്നു പോകും. ഇതെന്താ പ്രേതമാണോയെന്നുപോലും ചിന്തിച്ചുപോകും. ഇത് പ്രേതമൊന്നുമല്ല ഒരു മനുഷ്യനാണ്, ജീവനുള്ള ഒരു സ്ത്രീ. ഇവരെന്തിനാണിങ്ങനെ പുതച്ചുമൂടി നടക്കുന്നതെന്ന ചോദ്യം ഉടന്‍ ഉയരാം. ജാക്കി ലിന്‍ഡ്സേ എന്ന അമ്പതുകാരിക്ക് വൈദ്യുതി അലര്‍ജിയാകുന്ന, ഇലക്ട്രോമാഗ്നറ്റിക് ഹൈപ്പര്‍സെന്‍സിറ്റിവിറ്റി എന്ന രോഗമാണ്. വൈദ്യുതി പ്രവഹിക്കുന്ന വസ്തുക്കള്‍ക്ക് സമീപത്ത് പോയാല്‍ പോലും ജാക്കിക്ക് ബുദ്ധിമുട്ടുണ്ടാകും. ജാക്കിക്ക് സമീപത്ത് നിന്നാരെങ്കിലും മൊബൈല്‍ ഫോണില്‍ സംസാരിക്കുകയോ വൈ ഫൈ സംവിധാനം ഉപയോഗിക്കുകയോ ചെയ്താല്‍ ഇവര്‍ക്ക് ഷോക്ക് ഏല്‍ക്കും. ജീവന്‍ പോലും അപഹരിക്കാൻ ഈ രോഗം കാരണമാകും.
വീട്ടില്‍ നിന്നു മുറ്റത്തേക്കിറങ്ങിയാല്‍ പോലും ഈ വേഷത്തിലാണ് ജാക്കിയെ കാണുക. ഈ വേഷത്തില്‍ നടക്കേണ്ട ബുദ്ധിമുട്ടുകാരണം വല്ലപ്പോഴും മാത്രമേ വീട്ടില്‍ നിന്നു പുറത്തിറങ്ങാറുള്ളൂ.
ഫോണും വൈ ഫൈയും മാത്രമല്ല ഇവര്‍ക്ക് ഒട്ടുമിക്ക വൈദ്യുതഉപകരണങ്ങളും അലര്‍ജിയാണ്. ജാക്കി വീട്ടിലേക്കെത്തിയാല്‍ ഉടന്‍ വൈദ്യതി ബന്ധം വിച്ഛേദിക്കും. പിന്നെ വീട്ടില്‍ മെഴുകുതിരി വെളിച്ചം മാത്രമേയുണ്ടാകൂ. ഗ്യാസ് ഉപയോഗിച്ച് മാത്രമേ പാചകം ചെയ്യൂ. മൊബൈല്‍ ഫോണും ടെലിവിഷനും ഫ്രിഡ്ജും ലാപ്ടോപ്പും തുടങ്ങി മനുഷ്യരുടെ നിത്യോപയോഗ വസ്തുക്കളെല്ലാം ജാക്കിക്ക് ജീവന് ഹാനി വരുത്തുന്ന ഉപകരണങ്ങളാണ്. വീടിനു പുറത്തേക്കിറങ്ങുമ്പോള്‍ വൈദ്യുതി ബന്ധം ഏല്‍ക്കാനിടയുള്ളതെല്ലാം മാറ്റിവെക്കും. ഇലക്ട്രോ മാഗ്നറ്റിക് ഫീല്‍ഡ് ടെസ്റ്റിങ്ങ് ഡിവൈസ് ഉപയോഗിച്ച് വൈദ്യതി പ്രവാഹമുണ്ടോയെന്നു പരിശോധിച്ചാണ് വീടിനു പുറത്തിറങ്ങുന്നത്. എന്തെങ്കിലും അസ്വസ്ഥതകള്‍ തോന്നുമ്പോള്‍ ഇതുപയോഗിച്ച് പരിശോധിക്കുകയാണ് പതിവ്.
–
–
എട്ട് വര്‍ഷം മുന്‍പ് വരെ സാധാരണ ജീവിതമായിരുന്നു ജാക്കിയുടേത്. എന്നാല്‍ വൈദ്യുതി അലര്‍ജി രോഗം വന്നതോടു കൂടി വൈദ്യുതി പ്രവഹിക്കുന്ന പ്രദേശങ്ങളില്‍ നിന്നാല്‍ ജാക്കിക്ക് തല കറങ്ങും. ഹൃദയമിടിപ്പ് കൂടുക, തലവേദന, ഉറക്കമില്ലായ്മ തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെടും. കുറേ നാളുകള്‍ക്ക് ശേഷമാണ് രോഗത്തിന്‍റെ ലക്ഷണങ്ങളാണിതെന്നു തിരിച്ചറിയുന്നത്. ഇതിന് പ്രത്യേക ചികിത്സകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടുമില്ല. ഇംഗ്ലണ്ടില്‍ ഏതാണ്ട് നാലു ശതമാനത്തോളം ആളുകള്‍ക്ക് ഈ രോഗമുണ്ട്. രോഗം കാരണം ഡോര്‍സെറ്റിലെ ജാക്കിയുടെ ആദ്യ വീട് വില്‍ക്കേണ്ടിയും വന്നു. അയല്‍വീടുകളില്‍ നിന്നുള്ള വൈദ്യുതി പ്രവാഹം കാരണമാണ് വീട് വില്‍ക്കേണ്ടി വന്നത്.
രോഗിയായതോടു കൂടി ജീവിതത്തിലെ നല്ല കാലമൊക്കെ കഴിഞ്ഞു. ക്രിസ്മസ് പോലുള്ള ആഘോഷങ്ങളൊക്കെ നഷ്ടമായി. സുഹൃത്തുക്കളുടെ വീട്ടില്‍ പോകാന്‍ പോലും സാധിക്കില്ലെന്നു സങ്കടത്തോടു കൂടി പറയുന്നു ജാക്കി ലിന്‍ഡ്സേ.
Leave a Reply