Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യയിലെ ഒട്ടുമിക്ക വിമാനത്താവളങ്ങളും കാണാന്‍ സുന്ദരമായ വിമാനത്താവളങ്ങളാണ്. എന്നാല്‍, തിരക്കും ബഹളവും യാത്രകളുടെ ആകാക്ഷയ്ക്കുമിടയില്‍ വിമാനത്താവളത്തിന്റെ ഭംഗി ആസ്വദിക്കാന്‍ ആര്‍ക്കാണ് സമയം. എന്നാല്‍ തിരക്കിനേയും ധൃതിയേയുമെല്ലാം ഒറ്റ നിമിഷം കൊണ്ട് മനസ്സില്‍ നിന്ന് പുറത്താക്കി പ്രകൃതി മനോഹാരിത നിറഞ്ഞ കാഴ്ചകള്‍ നിറഞ്ഞ വിമാനത്താവളങ്ങളുണ്ട് ഇന്ത്യയില്‍. മനസിന് സന്തോഷം നല്‍കുന്ന കാഴ്ചകള്‍ നിറഞ്ഞ അത്തരം വിമാനത്താവളങ്ങള്‍ ഇവയാണ്.

1. അഗട്ടി എയര്‍പോര്‍ട്ട്, ലക്ഷദ്വീപ്
ലക്ഷദ്വീപ് സമൂഹത്തിലെ ഏക വിമാനത്താവളം ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ വിസ്മയ കാഴ്ചയാണ്. ആകാശത്ത് നിന്ന് നോക്കുമ്പോള്‍ ഒരു ചെറിയ ദ്വീപ് പോലെയാണ് എയര്‍പോര്‍ട്ട് ദൃശ്യമാവുക. ഇന്ത്യന്‍ മഹാസമുദ്രം നീല വിരിച്ച് ഈ പ്രദേശത്തിന്റെ ഭംഗി കൂടും. 4000 അടി നീളത്തിലുള്ള എയര്‍പോര്‍ട്ടില്‍ നിന്നു നോക്കിയാല്‍ ഇന്ത്യന്‍ മഹാസമുദ്രമല്ലാതെ മറ്റൊന്നും കാണാനാകില്ല.

2. കുശോക് ബകുല റിംമ്പോച്ചി എയര്‍പോര്‍ട്ട്, ലേ
ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെ ആകാശ കാഴ്ചകള്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന അനുഭൂതി ചെറുതല്ല. ജമ്മു കാശ്മീരിലെ ലേയിലെ കുശോക് ബകുല റിംമ്പോച്ചി വിമാനത്താവളം ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളങ്ങളില്‍ ഒന്നാണ്. ഹിമാലയത്തിന്റെ മടിത്തട്ടിലുള്ള ഈ വിമാനത്താവളം സമുദ്രനിരപ്പില്‍ നിന്നും 3.256 മീറ്റര്‍ (10,682 അടി) ഉയരെയാണ് സ്ഥിതി ചെയ്യുന്നത്.

3. ലെംഗ്പുയ് എയര്‍പോര്‍ട്ട്, മിസോറം
ടേബിള്‍ ടോപ് റണ്‍വേയുള്ള ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങളില്‍ ഒന്നാണ് മിസോറമിലെ ലെംഗ്പുയ് എയര്‍പോര്‍ട്ട്. ഇക്കാരണത്താല്‍ തന്നെ ഇവിടെ വിമാനമിറങ്ങുമ്പോള്‍ ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ഉണ്ടാകും. വിമാനം റണ്‍വേയിലൂടെ ഇറങ്ങുമ്പോള്‍ ജാലകങ്ങളിലൂടെ മലയോര അരുവികളുടെ മനോഹരമായക്കാഴ്ചകളുടെ ഒരു ലോകമാണ് തുറന്ന് വെയ്ക്കുക.

4. ജുബ്ബര്‍ഹാട്ടി എയര്‍പോര്‍ട്ട്, ഷിംല
ഷിംലയില്‍ നിന്നും 22 കിലോ മീറ്റര്‍ അകലെുള്ള പ്രകൃതി രമണീയമായ ഈ എയര്‍പോര്‍ട്ട് കാഴ്ചക്കാര്‍ക്ക് മുന്നില്‍ ഒരുക്കിവെയ്ക്കുന്നത് അതി സുന്ദരമായ കാഴ്ചകളാണ്. ഇന്ത്യയിലെ ഏറ്റവും ചെറിയ എയര്‍പോര്‍ട്ടുകളില്‍ ഒന്നായ ജുബര്‍ഹട്ടി വിമാനത്താവളം മലമുകളിലാണ് സ്ഥിതി ചെയ്യുന്നത്. സര്‍വ്വീസുകളും കുറവ്. ഒരു മല ഇടിച്ച് നിരപ്പാക്കിയാണ് ഇവിടെ റണ്‍വെ നിര്‍മ്മിച്ചിട്ടുള്ളത്.

5. ഛത്രപതി ശിവജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മുംബൈ
മുംബൈയിലെ ആദ്യത്തെ എയര്‍പോര്‍ട്ടാണിത്. ഇന്ത്യന്‍ കലാസൃഷ്ടികളും മറ്റും പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഗാലറി ഇവിടത്തെ പ്രത്യേകതയാണ്. ഇവിടത്തെ മ്യൂസിയത്തില്‍ ഏതാണ്ട് 7000ത്തോളം നിര്‍മ്മിതികളും മുന്ന് കിലോമീറ്റര്‍ നീണ്ട് കിടക്കുന്ന ആര്‍ട്ട് വാളില്‍ 1500 ഓളം കലാകാരന്മാരുടെ സൃഷ്ടികളുമുണ്ട്. 2008 വരെ ഈ വിമാനത്താവളമായിരുന്നു യാത്രികരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഒന്നാമത്തെ വിമാനത്താവളം.

6. ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ന്യൂഡല്‍ഹി
ഇന്ത്യയില്‍ ഏറ്റവും തിരക്കുള്ള എയര്‍പോര്‍ട്ടാണ് ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഈ വിമാനത്താവളത്തിന്റെ സ്ഥാനം. 5,220 ഏക്കറിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഡല്‍ഹി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് എന്ന സ്വകാര്യ പങ്കാളിത്തതോടെ രൂപികരിക്കപ്പെട്ട കമ്പനിയാണ് ഈ വിമാനത്താവളം നടത്തുന്നത്.
Leave a Reply