Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 7:00 am

Menu

Published on April 5, 2017 at 1:34 pm

ദക്ഷിണേഷ്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍

these-are-the-backpacking-places-to-check-out-in-southeast-asia

മനോഹരമാണ് ദക്ഷിണേഷ്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍. മറ്റു ഭൂഖണ്ഡങ്ങളെ അപേക്ഷിച്ച് പ്രകൃതിയുടെ മനോഹാരിത ഏറെയുള്ള സ്ഥലങ്ങളാണ് ദക്ഷിണേഷ്യയുടെ പ്രധാന ആകര്‍ഷണം.

കാഴ്ചയുടെ വസന്തമൊരുക്കുന്ന തെക്കുകിഴക്കനേഷ്യയിലെ മലേഷ്യ, തായ്ലന്‍ഡ്, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ നിരവധി വിസ്മയ കാഴ്ചകള്‍ സഞ്ചാരികള്‍ക്കായി കരുതിവെച്ചിട്ടുണ്ട്.

ഇന്ത്യയിലെ നിന്നുള്ള സഞ്ചാരികള്‍ ഏറെ എത്തുന്ന നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഈ മേഖലയിലുണ്ട്. താരതമ്യേന കുറഞ്ഞ ചെലവില്‍ മനോഹരമായ സ്ഥലങ്ങള്‍ കാണാനാകുമെന്നതാണ് ഈ മേഖലകളെ ആകര്‍ഷകമാക്കുന്നത്.

മാത്രമല്ല ഈ രാജ്യങ്ങളിലെ നാണയ കൈമാറ്റത്തിന് ചെലവു കുറവാണെന്നതും ഇന്ത്യക്കാരെ കൂടുതലായി ഇവിടേക്ക് എത്തിക്കുന്നു. ഓരോ രാജ്യങ്ങളിലെയും മനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ പരിചയപ്പെടാം.

malesia

മലേഷ്യ

1. പെര്‍ഹെന്ത്യന്‍ ദ്വീപ്

മലേഷ്യയിലെ സ്വര്‍ഗം എന്നാണ് പെര്‍ഹെന്ത്യന്‍ ദ്വീപ് അറിയപ്പെടുന്നത്. വലുത് – ചെറുത് എന്ന അര്‍ത്ഥം വരുന്ന ബെഷാര്‍, കെസില്‍ എന്നിങ്ങനെ രണ്ടു ദ്വീപുകള്‍ ചേര്‍ന്നതാണ് പെര്‍ഹെന്ത്യന്‍ ദ്വീപ്.  മനോഹര കാഴ്ചകളാല്‍ ഇവിടുത്തെ പകലുകള്‍ കടന്നുപോകും. രാത്രി നൈറ്റ് പാര്‍ട്ടികളും.

2. കാമറോണ്‍ കുന്നുകള്‍

തികച്ചും ശാന്തമായ അന്തരീക്ഷത്തില്‍ കുറച്ചുദിവസം ചെലവിടാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ് കാമറോണ്‍ കുന്നുകള്‍. ടീഗാര്‍ഡന്‍, ട്രക്കിങ്, വെള്ളച്ചാട്ടം എന്നിവയെല്ലാം ഇവിടത്തെ പ്രത്യേകതകളാണ്. ഇക്കാരണത്താല്‍ തന്നെ കാമറോണ്‍ കുന്നുകളിലേക്ക് നിരവധി യാത്രക്കാരാണ് ദിവസേന എത്തുന്നത്.

3. പെനാംഗ് തെരുവിലെ രുചിപ്പെരുമ

നിങ്ങളൊരു ഭക്ഷണപ്രേമിയാണെങ്കില്‍ പെനാംഗിലെ ജോര്‍ജ് ടൗണിലെ തെരുവോര ഭക്ഷണ ശാലകളിലേക്ക് എത്തിപ്പെടണം. യുനെസ്‌കോയുടെ അംഗീകാരം ലഭിച്ച പാരമ്പര്യ നഗരമായ പെനാംഗ് ഒരിക്കലും മറക്കാനാവാത്ത രുചിക്കൂട്ടുകളുമായാണ് ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നത്.

thailand

തായ്ലന്‍ഡ്

1. ഖാവോ സാന്‍ റോഡ്

ചെലവ് കുറഞ്ഞ താമസവും ഭക്ഷണവുമാണ് സഞ്ചാരികളെ ഖാവോ സാന്‍ റോഡിലേക്ക് ആകര്‍ഷിക്കുന്നത്. മനോഹരമായ ഒട്ടനവധി കാഴ്ചകളും കാണാം. ഡിജെ – നിശാ പാര്‍ട്ടികളില്‍ താല്‍പര്യമുള്ള സഞ്ചാരികള്‍ക്കായി നിരവധി പാര്‍ട്ടി കേന്ദ്രങ്ങളും ഇവിടെയുണ്ട്.

2. റെയിലേ ബീച്ച്, ക്രാബി

തികച്ചും ശാന്തമായ കാലാവസ്ഥയില്‍ ഒരു ബിയറൊക്കെ നുണഞ്ഞ് കടല്‍ കാഴ്ചകള്‍ കണ്ടു സ്വസ്ഥമായി ഇരിക്കാന്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കുന്ന സ്ഥലമാണിത്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ക്ലൈംബിങ് ഉള്‍പ്പടെയുള്ളവയുണ്ട്. ആവോ-നാംഗ് എന്ന സ്ഥലത്തുനിന്ന് ഒരു ബോട്ടില്‍ റെയിലേ ബീച്ച് ദ്വീപിലെ മനോഹര കാഴ്ചകള്‍ ചുറ്റികറങ്ങി കാണാന്‍ സാധിക്കും.

3. ചാങ് മെയ്

തായ്ലന്‍ഡിന്റെ വടക്കന്‍ മേഖലയിലാണ് മനോഹരമായ ഒട്ടനവധി കാഴ്ചകളുള്ള ചാങ് മെയ് സ്ഥിതിചെയ്യുന്നത്. വടക്കുള്ള റോസ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ചാംങ് മെയ്, ചൂടുള്ള ബാങ്കോക്കിനെ അപേക്ഷിച്ച് തണുത്ത കാലാവസ്ഥയ്ക്ക് പേരുകേട്ട സ്ഥലമാണ്. ഹൈറേഞ്ചും വനവുമൊക്കെയുള്ള ചാങ് മെയില്‍, ട്രക്കിങ്ങിനുള്ള സൗകര്യവുമുണ്ട്.

philippines

ഫിലിപ്പീന്‍സ്

1. പലവാന്‍

ചരിത്രപ്രധാന ഗുഹകള്‍, മനോഹര ബീച്ചുകള്‍, നിശബ്ദതയാര്‍ന്ന വനം എന്നിവയൊക്കെ ഉള്‍പ്പെടുന്ന വിനോദസഞ്ചാരകേന്ദ്രമാണ് പലവാന്‍. സഞ്ചാരികള്‍ പോകാന്‍ ആഗ്രഹിക്കുന്ന പ്രശസ്തമായ എല്‍ നിഡോ ദ്വീപ് ഇവിടെയാണ്.

2. ബുസ്വാംഗ ദ്വീപ്

മനോഹരമായ ഒട്ടനവധി കാഴ്ചകള്‍ സഞ്ചാരികള്‍ക്കായി കരുതിവെച്ചിട്ടുള്ള കോറോണിലെ പ്രശ്‌സ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ബുസ്വാംഗ ദ്വീപ്.

indonesia

ഇന്തോനേഷ്യ

1. ഉബുഡ്

ശാന്തമായ അന്തരീക്ഷവും മനോഹര കാഴ്ചകളുമുള്ള ഇന്തോനേഷ്യയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണിത്. ഒരു സൈക്കിളെടുത്ത് കറങ്ങിയാല്‍ മ്യൂസിയവും കാഴ്ചകളും രുചികരമായ ഭക്ഷണവും ആസ്വദിക്കാം. ഒരു പകല്‍ കണ്ടാലും തീരാത്ത കാഴ്ചകളുണ്ട് ഇവിടെ.

2. ഗിലി ദ്വീപ്

യാത്രികര്‍ ഏറെ ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രമാണിത്. ശരിക്കും അടിച്ചുപൊളിക്കാനായി പോകുന്നവര്‍ക്ക് സ്വര്‍ഗമാണ് ഇവിടം. നിരവധി ഡിജെ പാര്‍ട്ടികളും നിശാപാര്‍ട്ടികളും ഇവിടെയുണ്ട്.

3. ഉലുവാട്ടു

ബാലിയിലെ ഏറ്റവും മനോഹരമായതും ഉറപ്പായും കണ്ടിരിക്കേണ്ടതുമായ സ്ഥലമാണ് ഉലുവാട്ടു. മനോഹരമായ ബീച്ചാണ് ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത. ശില്‍പവിദ്യകളാല്‍ അദ്ഭുതപ്പെടുത്തുന്ന ക്ഷേത്രവും, അവിടെനിന്നുള്ള സൂര്യാസ്തമയം കാണലുമാണ് ഉലുവാട്ടുവിനെ ശ്രദ്ധേയമാക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News