Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് ആരോഗ്യത്തിന്റെ കാര്യത്തില്‍ എല്ലാവരും ശ്രദ്ധാലുക്കളാണ്. വര്‍ക്ക് ഔട്ടിനും മറ്റുമായി സമയം കണ്ടെത്തുന്ന ആള്‍ക്കാര്‍ ഇന്ന് നിരവധിയാണ്. ആരോഗ്യസംരക്ഷണത്തോടൊപ്പം ശരീരസൗന്ദര്യം കാക്കാനും കൂടിയാണ് മിക്കവരും വര്‍ക്ക് ഔട്ട് കേന്ദ്രങ്ങളെ സമീപിക്കുന്നത്. മുക്കിനും മൂലയിലും വരെ ഇന്ന് ജിംനേഷ്യങ്ങള്‍ മുളച്ചുപൊങ്ങിയതിന്റെ കാരണവും മറ്റൊന്നല്ല. ജിമ്മില്‍ പോയി ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ എന്ത് താഗ്യവും സഹിക്കാന്‍ ഇന്നത്തെ തലമുറ തയ്യാറാണ്.
എന്നാല്‍ ജിമ്മില്‍ പോയി കഠിനമായ വര്‍ക്ക് ഔട്ടില്‍ ഏര്‍പ്പെട്ടതുകൊണ്ടുമാത്രം കാര്യമില്ല. ജിമ്മില്‍ പോകും മുന്‍പ് ചില ആഹാരസാധനങ്ങള്‍ ഒഴിവാക്കേണ്ടതായിട്ടുണ്ട്. ജിമ്മില്‍ പോകുന്ന പലരും ഇതിനെ കുറിച്ച് ബോധവാന്മാരല്ല എന്നതാണ് വാസ്തവം. വര്‍ക്ക് ഔട്ട് ചെയ്യും മുന്‍പ് ഒഴിവാക്കേണ്ടവ എന്തെല്ലാമെന്ന് നോക്കാം.
1. ശീതളപാനീയങ്ങള്‍
വര്‍ക്ക് ഔട്ടിനു മുന്‍പ് നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഒന്നാണ് ശീതളപാനീയങ്ങള്‍. ഇവയില്‍ അടങ്ങിയിരിക്കുന്ന അമിത അളവിലുള്ള പഞ്ചസാരയാണ് ഇതിനു കാരണം. പോഷകഘടകങ്ങള്‍ വളരെ ചെറിയ അളവില്‍ മാത്രമാണ് ഇവയില്‍ അടങ്ങിയിരിക്കുന്നത്. മാത്രമല്ല ഇവയുടെ ഉപയോഗം ക്ഷീണം അനുഭവപ്പെടാന്‍ കാരണമാകും. ഇതിനു പകരം പൊട്ടാസ്യം അടങ്ങിയിരിക്കുന്ന തക്കാളി ജ്യൂസ് ഉപയോഗിക്കാം.
2. ഇലകള്‍
ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നത് കൊണ്ടാണ് ചീര, കാബേജ് ഇലകള്‍ വ്യായാമത്തിനു മുന്‍പ് ഒഴിവാക്കണം എന്ന് ഫിറ്റ്‌നസ് വിദഗ്ധര്‍ പറയുന്നത്. പ്രത്യക്ഷത്തില്‍ ഇവ ആരോഗ്യത്തിന് ഉത്തമാണ്. എന്നാല്‍ കഠിനമായ വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ഇലകള്‍ അടങ്ങിയ ആഹാരം ഗ്യാസ്ട്രബിള്‍ പോലുള്ള അസ്വസ്ഥതകള്‍ക്കു കാരണമാകും. ഇതിനു പകരം ഓട്ട്‌സ് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ രക്തത്തിലേക്ക് ക്രമാനുഗതമായി കാര്‍ബോഹൈഡ്രേറ്റുകള്‍ വിട്ടുകൊടുക്കുന്നതിനാല്‍ വ്യായാമം ചെയ്യുമ്പോള്‍ ഊര്‍ജനില സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.
3. പ്രോട്ടീന്‍ ബാര്‍
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം എല്ലാവര്‍ക്കും ആവശ്യമാണ്. എന്നാല്‍ വ്യായാമത്തിനു മുന്‍പുള്ള സമയങ്ങളില്‍ പ്രോട്ടീന്‍ അടങ്ങിയ കുക്കീസ്, ചോക്ലേറ്റ് എന്നിവ അടങ്ങിയ ആഹാരം ഒഴിവാക്കേണ്ടതാണ്. പഞ്ചസാരയുടെ അളവ് വളരെയധികം അടങ്ങിയിട്ടുള്ളതുകൊണ്ടാണിത്. ഇതിനു പകരം ഏത്തപ്പഴവും ആല്‍മണ്ട് ബട്ടറും കഴിക്കാം. ഏത്തപ്പഴത്തില്‍ പെട്ടെന്ന് ദഹിക്കുന്ന കാര്‍ബോ ഹൈഡ്രേറ്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
4. സംസ്‌കരിക്കാത്ത വിത്തിനങ്ങള്‍
സംസ്‌കരിക്കാത്ത വിത്തിനങ്ങള്‍ കഴിച്ചു കൊണ്ട് വ്യായാമം ചെയ്യുന്നത് ഗുണത്തെക്കാള്‍ ദോഷമാണ് നല്‍കുക. കാരണം ഇത് ദഹനക്കേടിനൊപ്പം വയറ്റില്‍ കടുത്ത അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്നതില്‍ സംശയം വേണ്ട. അതേസമയം ഇത്തരം വിത്തിനങ്ങള്‍ നിങ്ങളുടെ പ്രാതലില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തില്‍ പ്രോട്ടീന്‍ അംശം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
5. ഗോതമ്പ് ബ്രഡ്
ദഹനക്കുറവും എരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളും ഇല്ലാതിരിക്കനാണ് ഗോതമ്പ് ബ്രഡ് , മുഫിന്‍സ് എന്നിവ വ്യായാമത്തിന് മുന്‍പ് ഒഴിവാക്കണമെന്നു പറയുന്നത്. ഇതിനു പകരമായി ഏത്തക്ക പോലുള്ള പഴങ്ങള്‍ കഴിക്കാം.
Leave a Reply