Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 12, 2026 3:00 pm

Menu

Published on September 13, 2016 at 12:05 pm

മരണം നിങ്ങളുടെ അരികെ എത്തിയോ..?ഈ ലക്ഷണങ്ങൾ പറയും

these-signs-will-make-you-believe-that-death-is-somewhere-near-you

മരണം ജീവിതത്തിൽ അപ്രതീക്ഷിതമായി എത്തുന്നതാണ്.മരണത്തെ കുറിച്ച് നമുക്കാർക്കും പ്രവചിക്കാൻ പോലും കഴിയില്ല.ഇന്നല്ലെങ്കില്‍ നാളെ മരണം നമ്മെ തേടിയെത്തുക തന്നെ ചെയ്യും.എന്നാല്‍ ശിവപുരാണം പറയുന്നത് മരണലക്ഷണങ്ങള്‍, അതായത് മരണം അടുത്തെത്തുന്നതു നമുക്കറിയാന്‍ കഴിയുമെന്നാണ്. ശിവപുരാണത്തില്‍ പറയുന്ന മരണലക്ഷണങ്ങള്‍ ഇവയൊക്കെയാണ്.

കഴുകനോ പ്രാവോ കാക്കയോ ഒരാളുടെ തലയിലിരുന്നാല്‍ ഇത് മരണ സൂചനയാണ്.

നടക്കുമ്പോള്‍ സ്വന്തം തലയുടെ നിഴല്‍ കാണാന്‍ ഒരാള്‍ക്കു കഴിഞ്ഞില്ലെങ്കില്‍ അയാളുടെ മരണം അടുത്തെത്തിയെന്നാണ് അര്‍ത്ഥം.

വടക്കുദിശയില്‍ പ്രകാശത്തോടെ നക്ഷത്രത്തെ കാണുന്നുവെങ്കില്‍ ഇതും മരണ സൂചനയെന്നു ശിവപുരാണം പറയുന്നു.

ഒരാളുടെ കണ്ണ്, ചെവി, നാക്ക്, വായ എന്നിവ വേണ്ട രീതിയില്‍ പ്രവര്‍ത്തിയ്ക്കാതിരുന്നാല്‍ ഇയാള്‍ക്ക് ആറുമാസത്തിനകം മരണം സംഭവിയ്ക്കുമെന്നു പറയാം.

ശരീരത്തിന്റെ നിറം വെള്ളയോ മഞ്ഞയോ ആകുക, ചുവന്ന കുത്തുകള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടുക എന്നിവയും മരണലക്ഷണങ്ങള്‍ തന്നെയാണ്.

തൊണ്ടയും നാവും എപ്പോഴും വരളുന്നതായി അനുഭവപ്പെട്ടാല്‍ മരണം അടുത്തെവിടെയോ ഉണ്ടെന്നാണ് ശിവപുരാണം വിവരിയ്ക്കുന്നത്.

ഇടംകൈ വിറയ്ക്കുകയും ഇടംകയ്യിന് എപ്പോഴും പ്രശ്‌നമുണ്ടാകുകയും ചെയ്യുകയാണെങ്കില്‍, ഇതോടൊപ്പം തൊണ്ട കൂടെ വരളുകയാണെങ്കില്‍ ഒരു മാസത്തിനകം മരണം സംഭവിയ്ക്കുമെന്ന സൂചനയാണ്.

സൂര്യനെ നോക്കുമ്പോള്‍ ചുറ്റും കറുപ്പോ ചുവപ്പോ പ്രഭാവലയം കാണുന്നുവെങ്കില്‍ ആ ആള്‍ 15 ദിവസത്തിനകം മരിയ്ക്കുമെന്നാണ് ശിവപുരാണം പറയുന്നത്.

ചന്ദ്രനേയും നക്ഷത്രങ്ങളേയും കാണാനാകുന്നില്ലെങ്കില്‍, ഇവയെ അവ്യക്തമായേ കാണുന്നുവെങ്കില്‍ ഇതിനര്‍ത്ഥം മരണം അടുത്തെവിടെയോ ഉണ്ടെന്നാണ്.

നീല നിറത്തിലെ പ്രാണികള്‍ ഒരാള്‍ക്കു ചുറ്റും പറക്കുകയാണെങ്കില്‍ ഒരു മാസത്തിനകം അയാളുടെ മരണം സംഭവിയ്ക്കുമെന്നു പറയാം.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News