Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡിസംബര്‍ 31ന് ശേഷം നിങ്ങള്‍ക്കു വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. ഞെട്ടാൻ അന്വേഷിക്കാന്‍ വരട്ടെ, സിമ്പിയന്‍ ഒഎസ്സിലാണ് ഇപ്പോഴും നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നതെങ്കിലാണ് നിങ്ങളുടെ ഫോണുകളില്‍നിന്ന് വാട്‌സ്ആപ്പ് അപ്രത്യക്ഷമാകുന്നത്. ഇക്കാര്യം വാട്‌സ്ആപ്പ് ഈ വര്‍ഷമാദ്യം ബ്ലോഗ് പോസ്റ്റിലൂടെ പറഞ്ഞിട്ടുള്ളതാണ്. ഡിസംബര്‍ അടുക്കുന്നതോടെ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നുവെന്ന് മാത്രം. ചില വിന്‍ഡോസ്, ബ്ലാക്ക്‌ബെറി ഫോണുകള്‍ക്കുള്ള സപ്പോര്‍ട്ടും വാട്‌സ്ആപ്പ് ഡിസംബറില്‍ അവസാനിപ്പിക്കും. ആന്‍ഡ്രോയിഡ് 2.1, ആന്‍ഡ്രോയിഡ് 2.2 ഒഎസ്സുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ യൂസര്‍മാര്‍ക്കും ഡിസംബറിന് ശേഷം വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല.
ഡിസംബര്‍ 31ന് ശേഷം വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയാത്ത സ്മാര്‍ട്ട്‌ഫോണുകൾ ഇവയൊക്കെയാണ്…
Phones using BlackBerry OS and BlackBerry 10
Phones using Nokia S40
Phones using Nokia S60
Phones using Android 2.1 and Android 2.2
Phones using Windows Phone 7.1
Apple iPhone 3GS and iPhones using iOS 6
നോക്കിയ ഫോണ്‍ നിര്‍മ്മാണം അവസാനിപ്പിച്ചിട്ട് ഏറെക്കാലമായെങ്കിലും സിമ്പിയന്‍ ഒഎസ്സുകളില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ ഇ6,നോക്കിയ 5233, നോക്കിയ സി5 03, നോക്കിയ ആശ 306, നോക്കിയ ഇ52 ഫോണുകള്‍ നിരവധി പേര്‍ ഇപ്പോഴും ഉപയോഗിക്കുന്നു.
ഭാവിയില്‍ ആപ്പ് ഫീച്ചറുകള്‍ വിപുലമാക്കാന്‍ ആവശ്യമായ പിന്തുണ മൊബൈല്‍ ഡിവൈസുകള്‍ നല്‍കുന്നില്ലെന്നാണ് 2016 ഡിംസബര്‍ 31 മുതല്‍ മേല്‍പ്പറഞ്ഞ ഫോണുകളില്‍ ആപ്പ് ലഭ്യമാകില്ലെന്നതിന് നേരത്തെ വാട്‌സ്ആപ്പ് നല്‍കിയിരുന്ന വിശദീകരണം. വളരെ പ്രയാസത്തോടെയാണ് കമ്പനി ഈ തീരുമാനം എടുത്തത്. 2016 അവസാനത്തോടെ ഈ ഫോണ്‍ യൂസര്‍മാര്‍ പുതിയ ആന്‍ഡ്രോയിഡ്, ഐഫോണ്‍, വിന്‍ഡോസ് ഫോണുകളിലേക്ക് ചേക്കേറണമെന്നും വാട്‌സ്ആപ്പ് ബ്ലോഗില്‍ നിര്‍ദേശിച്ചിരുന്നു.
Leave a Reply