Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 10:27 pm

Menu

Published on May 6, 2017 at 3:01 pm

വീട്ടിൽ ദാരിദ്ര്യം ഉണ്ടാക്കുന്ന ചില സാധനങ്ങൾ…!

these-things-will-invite-poverty-to-your-house

ഓരോരുത്തർക്കും ഭാഗ്യവും നിർഭാഗ്യവും ഉണ്ടാക്കുന്ന പല കാര്യങ്ങളും ഉണ്ട്. അതുപോലെ വീട്ടിൽ ദാരിദ്ര്യം ഉണ്ടാക്കുന്ന പല സാധനങ്ങളും ഉണ്ട്. നാം നിസാരമെന്നു കരുതുന്ന പല കാര്യങ്ങളും വാസ്തുശാസ്ത്ര പ്രകാരം ദാരിദ്ര്യം കൊണ്ടുവരും. പണക്കാരനാവുക എന്നത് എല്ലാ മനുഷ്യരുടെയും ആഗ്രഹമാണ്. വീടിനകത്ത് ഐശ്വര്യവും സമ്പത്തും കൊണ്ടുവരുന്നത് വീട്ടിൽ തന്നെയുള്ള പല സാധനങ്ങളാണ്. ഉപയോഗ ശ്യൂനമായ പല വസ്തുക്കളാണ് നമ്മുടെ വീട്ടിലെ നിര്ഭാഗ്യങ്ങൾക്ക് കാരണം. നമ്മുടെ വീടുകളിൽ ദാരിദ്ര്യം കൊണ്ടുവരുന്ന പല സാധനങ്ങളുണ്ട് അവ ഏതെല്ലാമെന്ന് നോക്കാം…



വീടിനകത്ത് ചിലന്തിവല ഉണ്ടാകുന്നത് ദാരിദ്ര്യവും കഷ്ടപ്പാടും കൊണ്ടുവരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുപോലെ ദാരിദ്ര്യം വരുത്തുന്ന മറ്റൊന്നാണ് മരുന്നുകള്‍ വീട്ടില്‍ അവിടവിടെയായി ചിതറിയിടുന്നത്. ഇവ അലമാരയിലോ ബോക്‌സിലോ അടച്ചു സൂക്ഷിക്കേണ്ടതാണ്. മരുന്നുകൾ അടുക്കളയിലും സൂക്ഷിക്കാൻ പാടില്ല. തേനീച്ചക്കൂട് വീടിനുള്ളിൽ ഉണ്ടാകുന്നതും ദാരിദ്ര്യം ഉണ്ടാകാൻ കാരണമാകും.



പൊട്ടിയ കണ്ണാടിയോ ഗ്ലാസ്സുകളോ ഒന്നും വീടിനകത്ത് സൂക്ഷിക്കാൻ പാടില്ല. ഇത് ദോഷവും ദാരിദ്ര്യം ഉണ്ടാവാൻ കാരണവുമാകും. പൂജാമുറിയിൽ ഒരിക്കലും ഒരേ ദൈവത്തിൻറെ രണ്ടു സ്റ്റൈലിലുള്ള ഫോട്ടോകളോ,വിഗ്രഹമോ പാടില്ല. ഇതും വീടിന് ദോഷം ചെയ്യും.വീട്ടിൽ നെഗറ്റിവ് എനർജിയും ദാരിദ്ര്യവും ഉണ്ടാക്കുന്ന മറ്റൊന്നാണ് കേടായ തേങ്ങ. സ്വർണ്ണാഭരണങ്ങളും പണവും സൂക്ഷിക്കുന്ന സ്ഥലവും വെയ്ക്കുന്ന സ്ഥലവും വൃത്തിയുള്ളതും ഉണങ്ങിയതുമായിരിക്കണം.



പ്ലാസ്റ്റിക് കവറുകളും കീറിയ ബാഗുകളും വീടിനകത്ത് സൂക്ഷിക്കാൻ പാടില്ല. അവ ദാരിദ്ര്യം ഉണ്ടാക്കാൻ കാരണമാവും. ഉപയോഗശേഷം ഷൂസോ ചെരിപ്പോ ഒരിക്കലും വീടിനകത്ത് അഴിച്ചുവെയ്ക്കാൻ പാടില്ല. അതുപോലെ ഷൂസിനുള്ളിൽ സോക്സ് അഴിച്ചുവെയ്ക്കാനും പാടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News