Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:31 pm

Menu

Published on August 31, 2017 at 4:03 pm

മോഷണത്തിനിടെ കള്ളന്റെ കാല് ഷട്ടറിൽ കുടുങ്ങി; രാവിലെ പോലീസ് എത്തും വരെ കള്ളൻ കാത്തിരുന്നു

thief-gets-foot-stuck-in-gate-waits-till-morning-for-police-rescu

കള്ളന്മാർ അതി വിരുതന്മാരാണല്ലോ. എന്ത് കൃത്യം ചെയ്താലും അതിൽ നിന്നെല്ലാം രക്ഷപ്പെടാനുള്ള സകല അടവുകളും അവർക്കറിയാം. എന്നാൽ ചിലപ്പോഴെങ്കിലും തിരിച്ചു കള്ളന്മാർക്കും നല്ല എട്ടിന്റെ പണി കിട്ടാറുണ്ട്. അത്തരം ഒരു സംഭവമാണ് ചൈനയിൽ നടന്നത്.

ലോകത്തിലെ ഏറ്റവും നിർഭാഗ്യവാനായ ഒരു കള്ളന്റെ അവസ്ഥ ഇങ്ങനെയായിരുന്നു. അയാൾ മോഷ്ടിക്കാനായി ഒരു കടയിൽ കയറിയതായിരുന്നു. കാലക്കേടിനു അയാളുടെ കാൽ ഷട്ടറിൽ കുടുങ്ങി. മുമ്പോട്ടുമില്ല, പിന്നോട്ടുമില്ല. വലിച്ചൂരാൻ ഒരുപാട് ശ്രമിച്ചെങ്കിലും ആ ശ്രമങ്ങളെല്ലാം വിഫലമായി. അവസാനം നേരം വെളുക്കുമ്പോൾ ആരെങ്കിലും വരും വരെ കാത്തിരിക്കുക എന്നതല്ലാതെ വേറെ വഴി ഒന്നും അയാൾക്ക് മുമ്പിലുണ്ടായില്ല.

അങ്ങനെ നേരം വെളുത്തപ്പോൾ പോലീസ് എത്തിയപ്പോൾ അയാൾക്ക് തന്റെ കാൽ ഷട്ടറിൽ നിന്നും രക്ഷപ്പെടുത്താനായി. എന്നാൽ തന്നെ പോലീസിൽ നിന്നും രക്ഷപ്പെടുത്താനുമായില്ല. ഫേസ്ബുക്കിൽ ഒരാൾ ഇട്ട ഈ വീഡിയോ ഇതിനകം പതിനായിരക്കണക്കിന് ആളുകൾ കണ്ടു കഴിഞ്ഞു. ഇതിനോടകം വൈറൽ ആകുകയും ചെയ്തു.

‘ഏറ്റവും നിര്ഭാഗ്യവാനായ കള്ളൻ’ എന്ന വിശേഷണത്തോടെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. സംഭവം നടന്നത് ചൈനയിലാണ്. ചൈനയിലെ പുട്ടിയാൻ സിറ്റിയിൽ. ചൈനീസ് മാധ്യമമായ ‘ഷങ്ങായിസ്റ്’ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News