Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 7, 2024 7:50 pm

Menu

Published on October 21, 2015 at 4:25 pm

മോഷണ മുതൽ തിരിച്ചുകൊടുത്ത സന്മനസ്സുള്ള കള്ളന്‍

thief-returns-money-to-owners-after-know-they-are-orphans

ഇറാക്കിലെ, ദിയാല പ്രൊവിന്‍സില്‍ ഒരു വീട്ടില്‍ നിന്ന് 10മില്ല്യന്‍ ദിനാറാണ് മോഷ്ടാവ് അടിച്ചുമാറ്റിയത്. സംഭവം വാര്‍ത്തയായപ്പോഴാണ് കള്ളന്‍ യാഥാര്‍ത്ഥ്യം മനസിലാക്കിയത്.

താന്‍ മോഷ്ടിച്ചത് 4വര്‍ഷം മുന്‍പ് ബോംബാക്രമണത്തില്‍ മരണമടഞ്ഞ ഒരു വ്യക്തിയുടെ വീട്ടില്‍നിന്നാണെന്നും അനാഥമായ ആ കുടുംബത്തിന്റെ ആകെയുള്ള സമ്പാദ്യമാണ് ആ തുകയെന്നും. പിന്നെ ഒന്നും ആലോചിച്ചില്ല മോഷ്ടിച്ച ഒരു പ്ലാസ്റ്റിക് ചാക്കിലാക്കി രാത്രി ആ വീടിന്റെ വാതിലില്‍ കൊണ്ട് വച്ചു. രാവിലെ വാതില്‍ തുറന്നപ്പോള്‍ വീട്ടുകാര്‍ കണ്ടത് പൊതിഞ്ഞു വച്ചിരിക്കുന്ന ഒരു പ്ലാസ്‌റിക് ചാക്ക്.. തുറന്നു നോക്കിയപ്പോള്‍ തങ്ങള്‍ക്കു ഇന്നലെ നഷ്ടപ്പെട്ട പണം. അതും ഒരു പോലും കുറവില്ലാതെ. കള്ളനാണെങ്കിലും ആ നന്മയെ സ്തുതിക്കുകയാണിപ്പോള്‍ വീട്ടുകാര്‍.

Loading...

Leave a Reply

Your email address will not be published.

More News