Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2026 1:42 pm

Menu

Published on February 27, 2016 at 11:36 am

വിവാഹിതരായ പുരുഷന്‍മാര്‍ നിർബന്ധമായും അറിയേണ്ടതും ചെയ്യേണ്ടതുമായ 7 കാര്യങ്ങൾ

things-a-man-needs-to-know-about-marriage

വിവാഹം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ  വളരെ  പ്രാധാന്യം  വഹിക്കുന്ന  ഒന്നാണ്‍.അതുകൊണ്ട്  തന്നെ വിവാഹം ഒരാളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ വളരെ വലുതായിരിക്കും.അത്രയും നാള്‍ സ്വന്തമായി കാര്യങ്ങള്‍ ചെയ്‌തിരുന്നവര്‍ക്ക്, വിവാഹത്തോടെ, പങ്കാളിക്കൊപ്പം ഒത്തൊരുമിച്ച് കാര്യങ്ങള്‍ ചെയ്യേണ്ടിവരും. ഈ ഒത്തൊരുമയും പരസ്‌പര വിശ്വാസവുമാണ് വിവാഹ ജീവിതത്തെ അര്‍ത്ഥവത്താക്കുന്നത്. എന്നാല്‍ വിവാഹം കഴിച്ച പുരുഷന്‍മാര്‍ അറിയേണ്ടതും ഓര്‍ക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം….

വിവാഹം എന്നത് സ്ഥിരമായ ഒരു ജോലിയാണ്

വിവാഹത്തോടെ പ്രണയം അവസാനിപ്പിക്കുകയല്ല, ആരംഭിക്കുകയാണ് ചെയ്യേണ്ടത്. ജീവിതത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക, ചിരിക്കുക, എല്ലാ കാര്യങ്ങളും പങ്കാളിയുമൊത്ത് പങ്കുവെയ്‌ക്കുക. വാക്കു കൊണ്ടോ, പ്രവൃത്തി കൊണ്ടോ പങ്കാളിയെ വേദനിപ്പിക്കാതിരിക്കുക. വീട്ടുകാര്യങ്ങളും അടുക്കള കാര്യങ്ങളുമൊക്കെ പങ്കാളിക്കൊപ്പം ഒരുമിച്ച് ചെയ്യുക.

പ്രശ്‌നങ്ങളെ ചിന്തിക്കാതിരിക്കുക

പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാതിരിക്കുക. വിവാഹ ജീവിതത്തില്‍ പൊരുത്തക്കേടുകളും പ്രശ്‌നങ്ങളും ഉണ്ടെങ്കില്‍ അതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുക. മാത്രമല്ല ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം മാത്രം നല്‍കി തള്ളിക്കളയുക. ഒരിക്കലും പ്രശ്‌നങ്ങള്‍ ഊതിപ്പെരുപ്പിക്കാതിരിക്കുക.

പങ്കാളിയെ ഒരിക്കലും മറ്റൊരാളുമായി താരതമ്യം ചെയ്യരുത്

ഇങ്ങനെ ചെയ്‌താല്‍ വിവാഹ ജീവിതത്തില്‍ ദുരന്തങ്ങള്‍ ഉണ്ടാകാന്‍ അധികം സമയം വേണ്ട. ഒരു കാരണവശാലും ഭാര്യയുടെ വീട്, നിങ്ങളുടെ ബന്ധം, ലൈംഗിക ജീവിതം, സമ്പത്ത് എന്നിവയെ ചൊല്ലി, മറ്റൊരാളുമായി താരതമ്യം ചെയ്യരുത്. ഇങ്ങനെ ചെയ്താല്‍ ഭയം, അസൂയ, തുടങ്ങിയ എല്ലാ നെഗറ്റീവ് ഇമോഷന്‍സും ഉണ്ടാകുകയും, ജീവിതം താളം തെറ്റാന്‍ തുടങ്ങുകയും ചെയ്യും.

ഭാര്യയായിരിക്കണം ഒന്നാമത്

എന്ത് പ്രശ്‌നങ്ങള്‍ വന്നാലും എത്രയൊക്കെ ദേഷ്യം കുടുംബ ജീവിതത്തില്‍ ഉണ്ടായാലും നമ്മുടെ മനസ്സിലും ജീവിതത്തിലും ഭാര്യയ്ക്കായിരിക്കണം ഒന്നാം സ്ഥാനം. ഒരു നല്ല ഭര്‍ത്താവിന്റെ മനസ്സില്‍ എപ്പോഴും ഭാര്യയ്ക്കായിരിക്കും ഒന്നാം സ്ഥാനവും.

അനാവശ്യ വാദങ്ങള്‍ നല്ലതല്ല

ഭാര്യയുമായി, ഏതെങ്കിലും അര്‍ത്ഥവത്തായ വിഷയങ്ങളില്‍ വാദിക്കുകയും തര്‍ക്കിക്കുകയും ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ വാദിക്കാനും തര്‍ക്കിക്കാനും നില്‍ക്കരുത്.

ക്ഷമിക്കാനുള്ള കഴിവ്

വിവാഹ ജീവിതം സുഗമമമായി മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമായ ഏറ്റവും വലിയ ഗുണം ക്ഷമിക്കാനുള്ള കഴിവാണ്. പങ്കാളിയോട് മാത്രമല്ല, നിങ്ങളോട് സ്വയം ക്ഷമിക്കാനും സാധിക്കണം. ക്ഷമിക്കാനുള്ള കഴിവ് പതുക്കെ ആര്‍ജ്ജിച്ചെടുക്കണം. ഇതുവഴി, നിങ്ങള്‍ക്ക് ഒരു നല്ല വ്യക്തിത്വം കൈവരിക്കാനാകും.

ചിരിയ്ക്കാന്‍ മറക്കരുത്

ഭാര്യയ്ക്കൊപ്പമുള്ള നിമിഷങ്ങളില്‍ നിങ്ങള്‍ക്ക് ചിരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മരിക്കുന്നതാണ് നല്ലത്. ഭാര്യയ്ക്കൊപ്പമുള്ള സമയങ്ങളില്‍, നന്നായി ചിരിക്കുക, ഭാര്യയെ ചിരിപ്പിക്കുക. ഇതുവഴി പ്രതിസന്ധിയും വേദനയും മറക്കാനും ജീവിതം ആസ്വാദ്യകരമാക്കാനും സാധിക്കും എന്നറിയുക.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News