Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:29 pm

Menu

Published on September 14, 2015 at 3:05 pm

മണിയറയിലേക്ക് പ്രവേശിക്കും മുമ്പ് ദമ്പതികൾ അറിയാൻ !

things-every-bride-should-know-before-her-wedding-night

എത്രയോ തലമുറകളുടെ സൃഷ്ടിയും രണ്ടു കുടുംബങ്ങളുടെ ഒത്തൊരുമയും അനേകമനേകം ബന്ധങ്ങളുടെ സമരസപ്പെടലുമാണു വിവാഹം. മിക്കയാളുകളും ഒന്നുമറിയാതെ നിറം പിടിപ്പിച്ച കഥകളുമായാണ് ആദ്യരാത്രി മണിയറയിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ ദാമ്പത്യ ജീവിതത്തിൽ ആദ്യരാത്രിക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ബന്ധുക്കളുടെ അംഗീകാരത്തോടെയും ആശീർവാദത്തോടെയും ആണും പെണ്ണും എല്ലാ അർത്ഥത്തിലും ഒരുമിക്കുന്ന മുഹൂർത്തമാണിത്. വിവാഹിതരാകുന്ന ഓരോരുത്തരുടേയും പിന്നീടുള്ള ജീവിതത്തെ മുഴുവൻ അനുകൂലമായോ പ്രതികൂലമായോ ബാധിക്കാൻ ആദ്യരാത്രി ചിലപ്പോൾ വഴി തെളിക്കും. അതുകൊണ്ടു തന്നെ ആനന്ദകരമായ ദാമ്പത്യ ജീവിതത്തിലേക്കുള്ള ചവിട്ടുപടിയാണ്‌ ആദ്യരാത്രി. വിവാഹം നിശ്ചയിച്ച ശേഷം വിവാഹം വരെയുള്ള ദിവസങ്ങളില്‍ ഇരുവരും ഫോണില്‍ സംസാരിക്കുമ്പോള്‍ ആദ്യരാത്രിയും സംസാര വിഷയമാക്കുന്നത് നല്ലതാണ്. ഇതുവഴി ഇക്കാര്യങ്ങളില്‍ പങ്കാളിയുടെ താല്‍‌പര്യങ്ങള്‍ മനസിലാക്കാൻ സാധിക്കും.

Things-women-desperately-want-from-men1

ഇന്ന് സ്ത്രീയും പുരുഷനും പഴയ കാലഘട്ടത്തിൽ നിന്ന് ഒരുപാട് മാറിക്കഴിഞ്ഞു. ഇന്ന് സ്ത്രീകൾക്ക് എന്തിനോടും തുറന്ന സമീപനവും സ്വന്തമായ കാഴ്ചപ്പാടും ഉണ്ട്. ഒരുകാലത്ത് ആദ്യരാത്രിയെന്നാൽ ശാരീരിക ബന്ധമാണ് പലരുടെയും ചിന്തയിൽ തെളിയാറുള്ളത്. അത് അങ്ങനെ തന്നെയായിരുന്നു. അന്ന് രാവിലെ വിവാഹപ്പന്തലിൽ കണ്ട പുരുഷൻ അവളെ അറിയാതെ അവളുടെ മനസ്സറിയാതെ ശാരീരികമായി കീഴ്പ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് അതിനെല്ലാം മാറ്റം വന്നു കഴിഞ്ഞു. സ്ത്രീക്കും പുരുഷനും സെക്സിൽ ഒരുപോലെ സ്വാതന്ത്ര്യം ഇന്നുണ്ട്. ദമ്പതിമാർ പരസ്പരം തുറന്ന് ഇടപെടുന്നതും അടുത്തറിയുന്നതും ആദ്യരാത്രിയിലാണ്. മണിയറയില്‍ പ്രവേശിച്ചതിനു ശേഷം ആദ്യ ഒരു മണിക്കൂര്‍ നേരം പരസ്പരം സംസാരിക്കാനായി ഉപയോഗിക്കണം. പ്രണയത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമൊക്കെ സംസാരത്തിൽ ഉൾപ്പെടുത്താം.

first-night

വിവാഹത്തിലും ദാമ്പത്യത്തിലും വെറും സൗഹൃദമല്ല സൃഷ്ടിക്കപ്പെടുന്നത്. വൈകാരികവും ലൈംഗികവുമായ പങ്കിടലാണെന്നതു മറക്കരുത്. എന്നാൽ വിവാഹജീവിതത്തിലെ ലൈംഗികാംശത്തെ തീരെ അവഗണിക്കുമ്പോഴും സർവവും ലൈംഗികതയാണെന്നു കരുതുമ്പോഴും അബദ്ധങ്ങൾ ആരംഭിക്കുന്നു. തെറ്റായ മാർഗനിർദേശങ്ങളും ഉപദേശങ്ങളും വലിയ തെറ്റലുകളിലേക്കു നയിക്കുന്നു. ഇന്റർനെറ്റിലൊക്കെ ശരിയായ വിവരത്തോടൊപ്പം തെറ്റായ വിവരങ്ങളും ധാരാളമായുണ്ട്. ലൈംഗികവിജ്ഞാനം ശാസ്ത്രീയമായി നൽകാത്തതുകൊണ്ടു കൂടുതൽ സംശയരോഗികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇന്റർനെറ്റിൽ നിന്നൊക്കെ കിട്ടുന്ന അല്പജ്ഞാനം കൂടുതൽ അപകടകരമാണ്.ആദ്യരാത്രിയിൽ ആദ്യം ആരു തൊട്ടാലും, ഒരു കാര്യം മനസില്‍ വച്ചിരിക്കണം. ഇത് ആദ്യരാത്രിയാണ്. ഇന്ന് ആവേശത്തോടെയുള്ള ഒരു ലൈംഗികബന്ധം നിര്‍ബന്ധമല്ല. ബാഹ്യലീലകള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. ആദ്യരാത്രിയിലെ ബാഹ്യലീലകളുടെ സുഖം ഇപ്പോഴും പോയിട്ടില്ലെന്ന് വര്‍ഷങ്ങള്‍ക്കു ശേഷവും ഭാര്യയ്ക്കും ഭര്‍ത്താവിനും പരസ്പരം പറയാൻ കഴിയണം.

Loading...

Leave a Reply

Your email address will not be published.

More News